April 8, 2010

ഗോധ്രയില്‍‌‌ നടന്ന വം‌‌ശഹത്യയും‌‌ സമര്‍‌‌ത്ഥമായ നുണപ്രചരണങ്ങളും‌‌

ഗോധ്ര വം‌‌ശഹത്യയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഇതെന്തൊരു ചോദ്യം‌‌, അതു മോഡിയും‌‌ കൂട്ടരും‌‌ നടത്തിയതല്ലേ, അതറിയാത്ത മലയാളികളുണ്ടോ എന്നായിരിക്കും‌‌ മറുചോദ്യം‌‌.

സത്യത്തില്‍‌‌ ഇന്‍‌‌ഡ്യയില്‍‌‌‌‌, അല്ലെങ്കില്‍‌‌ ലോകത്തില്‍‌‌ തന്നെ ഇത്രയും‌‌ വിശ്വസനീയമായ രീതിയില്‍‌‌ പ്രചരിപ്പിക്കപ്പെട്ട മറ്റൊരു നുണയുണ്ടോ എന്ന കാര്യം‌‌ സം‌‌ശയമാണു. ഏറ്റവും‌‌ വിശ്വസനീയമായ രീതിയില്‍‌‌ പ്രചരിപ്പിക്കപ്പെട്ട നുണക്കോ ആ നുണയുടെ പ്രചാരകര്‍‌‌ക്കോ ഗിന്നസ് ബുക്കില്‍‌‌ സ്ഥാനമുണ്ടായിരുന്നെങ്കില്‍‌‌ അതീ നുണയും‌‌ അതിന്റെ പ്രചാരകരായ ചുറ്റികായുധന്മാരും‌‌ അടിച്ചെടുക്കുമായിരുന്നു എന്നത് പരമസത്യം‌‌. സത്യം‌‌ പറയാമല്ലോ, ചുറ്റികായുധന്മാരെ കണ്ടാല്‍‌‌‌‌ കുളിക്കണം‌‌ എന്ന പക്ഷക്കാരനാണെങ്കിലും‌‌ നുണ പ്രചരിപ്പിക്കാനുള്ള ഇവരുടെ ആത്മാര്‍‌‌ത്ഥതയും‌‌ അതിനു വേണ്ടി സജ്ജീകരിച്ചിട്ടുള്ള സം‌‌വിധാനങ്ങളും‌‌ കാണുമ്പോള്‍‌‌‌‌ രാവണനു രാമനോട് തോന്നിയിട്ടുണ്ടായേക്കാവുന്ന പോലൊരു ദ്വേഷഭക്തി തന്നെ തോന്നിപ്പോകാറുണ്ട്.

ഇനി, ചുറ്റികായുധരുടെ പ്രചാരണത്തില്‍‌‌ എത്രത്തോളം‌‌ സത്യമുണ്ട്?

ചുറ്റികായുധന്മാര്‍‌‌ പ്രചരിപ്പിച്ച പോലെ അല്ലെങ്കില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് പോലെ ഗോധ്രയില്‍‌‌ ഒരു വം‌‌ശഹത്യ നടന്നിട്ടുണ്ടോ? വം‌‌ശഹത്യ എന്നാല്‍‌‌ എന്താണ്‍? ഒരു വം‌‌ശത്തെ മാത്രമായി നശിപ്പിക്കുക. അത് നടന്നിട്ടുണ്ട്, തീര്‍‌‌ച്ചയായും‌‌ നടന്നിട്ടുണ്ട്. പക്ഷേ ഈ പെരുങ്കള്ളന്മാര്‍‌‌ പ്രചരിപ്പിച്ച പോലെ അതില്‍‌‌ കൊല്ലപ്പെട്ടത് മുസ്ലീമുകളൊന്നുമായിരുന്നില്ല, നൂറു ശതമാനവും‌‌ ഹിന്ദുക്കളായിരുന്നു ആ വം‌‌ശഹത്യയില്‍‌‌ കൊല്ലപ്പെട്ടത്.

അയോദ്ധ്യയില്‍‌‌ , ഒരു പൂജയില്‍‌‌ പങ്കെടുത്തുവരുന്ന ഹിന്ദുക്കള്‍‌‌ ജീവനോടെ എരിക്കപ്പെടുകയായിരുന്നു. ഒന്നും‌‌ രണ്ടുമൊന്നുമല്ല, 58 പേര്‍‌‌‌‌. ഇതിലും‌‌ വലിയൊരു വം‌‌ശഹത്യയാണു അത് നടത്തിയവര്‍‌‌ ഉദ്ദേശിച്ചതെന്നാണു ആ കൂട്ടക്കൊലയില്‍‌‌ നിന്നും‌‌ രക്ഷപ്പെട്ടവരുടെ വാക്കുകളില്‍‌‌ നിന്നും‌‌ മനസ്സിലാക്കേണ്ടത്.

"How can Justice Banerjee say it was accidental? We’ve been screaming from Day 1 that we were attacked and that the fire was started by throwing burning rags into the carriages,’’ said Komal Panchal, who lost her parents and two sisters in the fire. ‘‘Do our statements not mean anything?’’


Her sister Gayatri, who was in the train, said: “Is it not true that we were attacked? That the train was stopped about a kilometre from Godhra station? That there were people throwing stones and burning rags at us?’’

Some point out that heavy stone-throwing prevented them from getting off the burning train to save themselves.


The fire was deliberate. The attackers, in order to ensure no one escaped, even closed the doors of the carriages,’’ said Bharat Panchal, who lost his wife Jyoti in the fire. Said Renukaben Pandya of Janatanagar, Ramol, who survived the fire, ‘‘If it was an accident, why was it that the people gathered outside didn’t try to help us out and instead kept throwing stones to prevent us from getting off?’’ Meanwhile, the Nanavati-Shah commission has recorded over 2,500 statements, admitted over 5,000 affidavits of riot victims, police officials, VHP officials and senior bureaucrats


ഗോധ്രയില്‍‌‌ നടന്ന ആ വം‌‌ശഹത്യയില്‍‌‌ നിന്നും‌‌ ഭാഗ്യം‌‌ കൊണ്ട് തലനാരിഴക്കു രക്ഷപ്പെടുകയും‌‌ ഭാഗ്യഹീനതകൊണ്ട് തങ്ങളുടെ പ്രിയപ്പെട്ടവര്‍‌‌ പ്രാണനു വേണ്ടി പിടഞ്ഞ് ജീവനോടെ എരിക്കപ്പെടുന്നത് കണ്ട് നില്‍‌‌ക്കേണ്ടിയും‌‌ വന്ന ഒരു പാടു പേരുണ്ട്. അവരില്‍‌‌ ചിലര്‍‌‌ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കൂ.

"തീവച്ചതു പോരാതെ ഒരാള്‍‌‌ പോലും‌‌ രക്ഷപ്പെടാതിരിക്കാന്‍‌‌ കൊലപാതകികള്‍‌‌ വാതിലുനേരെ കനത്ത കല്ലേറു നടത്തി, കത്തുന്ന ബോഗികളുടെ വാതിലുകള്‍‌‌ വലിച്ചടക്കുക വരെ ചെയ്തു" .


സത്യം‌‌ ഇതായിരിക്കെ നമ്മുടെ ചുറ്റികാപാണികള്‍‌‌ ചെയ്തതെന്താണു? ഗോധ്രയില്‍‌‌ നടന്ന വം‌‌ശഹത്യക്കു ശേഷം‌‌ , അതു കാരണമായി നടന്ന കലാപത്തെ അവര്‍‌‌ വം‌‌ശഹത്യയായി പ്രചരിപ്പിച്ചു. അതായത് കലാപത്തിനു കാരണമായ വം‌‌ശഹത്യയെയും‌‌ അത് നടത്തിയവരെയും‌‌ സമര്‍‌‌ത്ഥമായി മറച്ചുവച്ചു. വം‌‌ശഹത്യയില്‍‌‌ മരിച്ചവരുടെ എണ്ണം‌‌‌‌‌‌ നേരെ കലാപത്തിലേക്ക് ചേര്‍‌‌ത്തു, പക്ഷേ അതും‌‌‌‌‌‌ മരിച്ചവരെ മുഴുവന്‍‌‌ മതം‌‌ മാറ്റിയതിനു ശേഷം‌‌. മരിച്ചവരുടെ എണ്ണം‌‌ പലയിരട്ടിയായി പ്രചരിപ്പിച്ചു, ഇതൊക്കെ ഇവര്‍‌‌ ചെയ്തതിനു തെളിവുകള്‍‌‌ ഇഷ്ടം‌‌ പോലെയാണ്. സത്യത്തില്‍‌‌ ഗോധ്രയില്‍‌‌ നടന്ന വം‌‌ശഹത്യയിലും‌‌ അതിനു ശേഷം‌‌ നടന്ന കലാപത്തിലും‌‌ കൊല്ലപ്പെട്ടവരുടെ എണ്ണം‌‌ കുറഞ്ഞതില്‍‌‌ അവര്‍‌‌ അങ്ങേയറ്റം‌‌ ദുഃഖിതരാണെന്നു തോന്നും‌‌ അവരുടെ പ്രചരണം‌‌ കണ്ടാല്‍‌‌‌‌.

ഇത്രയുമോ? തീവണ്ടിയില്‍‌‌ നിന്നും‌‌ പുറത്തെടുത്ത കത്തിക്കരിഞ്ഞ ജഡങ്ങള്‍‌‌ നിരത്തിക്കെടുത്തിയ ചിത്രങ്ങള്‍‌‌ ഉപയോഗിച്ച് "ദേ ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുന്നേ" എന്നും‌‌‌‌‌‌‌‌‌‌‌‌‌‌‌‌ പറഞ്ഞ് ചിലരൊക്കെ നിര്‍‌‌മ്മിച്ച വീഡിയോകള്‍‌‌ യൂട്യൂബില്‍‌‌ കാണണം‌‌. പക്ഷേ, ഇക്കാര്യത്തില്‍‌‌ ഞാന്‍ അരിവാളായുധന്മാരെ നേരിട്ട് കുറ്റം‌‌ പറയില്ല. പക്ഷേ ഈ വീഡിയോകളുടെ അവസാനം‌‌ കാണിക്കുന്ന ചില യു.ആര്‍‌‌.എല്‍‌‌ കളുണ്ട്. അതില്‍‌‌ ചിലതൊക്കെ അരിവാളായുധന്മാരും‌‌ പ്രചരിപ്പിക്കുന്നവയാണു. അതായത് ആ വീഡിയോകള്‍‌‌ നിര്‍‌‌മ്മിച്ചവര്‍‌‌ക്കും‌‌ അരിവാളായുധന്മാര്‍‌‌ക്കും‌‌ ചില പൊതുതാല്പര്യങ്ങളൊക്കെയുണ്ടെന്ന കാര്യമുറപ്പാണു. ഈ യു.ആര്‍‌‌.എല്‍‌‌ കളില്‍‌‌ ചിലത് നമ്മുടെ രാജ്യതിനെതിരെയും അത്ര നല്ല അഭിപ്രായങ്ങളല്ല പരത്തുന്നത്‌. ചത്തത് കീചകനെങ്കില്‍‌‌ കൊന്നത് ഭീമനെന്നൊരു പഴഞ്ചൊല്ലുണ്ട്. ഇവിടെ കൊന്നതില്‍‌‌ ഈ ഭീമനും‌‌ കയ്യുണ്ടോ എന്നതാണു സം‌‌ശയം‌‌. സത്യം‌‌ പറയാമല്ലോ ജിഹാദുവാദവും‌‌ അരിവാള്‍‌‌ വരട്ടുവാദവും‌‌ 'മ്യാവോ'യിസവും‌‌ എവിടെ തുടങ്ങുന്നു, എവിടെയൊക്കെ അവസാനിക്കുന്നു, എവിടെയൊക്കെ കൂടിക്കലര്‍‌‌ന്നു നില്ക്കുന്നു എന്നു മനസ്സിലാക്കാന്‍‌‌ വല്ലാത്ത ബുദ്ധിമുട്ടാണു ഇന്നത്തെ സാഹചര്യത്തില്‍‌‌‌‌‌‌.

ഒരാളുടെ കൂട്ടുകാരെ അറിയുമെങ്കില്‍‌‌‌‌ അയാളുടെ സ്വഭാവം‌‌ മനസ്സിലാക്കാമെന്നും‌‌ പറഞ്ഞു കേട്ടിട്ടുണ്ട്. അത് വിശ്വാസത്തിലെടുക്കാമെങ്കില്‍‌‌ അരിവാളായുധന്മാരെ പേടിക്കണം‌‌. മാനസാന്തരം‌‌ വന്നവരാണെന്നൊക്കെ പറഞ്ഞാണു ഈ കൂട്ടുകാരെ കൂടെ കൊണ്ട് നടക്കുന്നതെങ്കിലും‌‌‌‌‌‌‌‌‌‌‌‌ ചെറിയൊരു പേടിയുള്ളതും‌‌ ചെറിയൊരകലം‌‌ പാലിക്കുന്നതും‌‌ നമുക്കും‌‌ നമ്മുടെ വീട്ടുകാര്‍‌‌ക്കും‌‌‌‌ നല്ലതാണ്. പേടിയില്ലാത്തവര്‍‌‌ക്ക്, വേശ്യക്ക് പാപമോചനം നല്കിയ യേശുക്രിസ്തുവാണു അരിവാളായുധന്മാരൊക്കെ എന്നും‌‌ കരുതാം‌‌. നിങ്ങളുടെ ഇഷ്ടം‌‌‌‌. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിഞ്ഞോളും എന്നും പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്.


* http://www.indianexpress.com/res/web/pIe/full_story.php?content_id=88976

6 comments:

അസ്തലവിസ്ത said...

"തീവച്ചതു പോരാതെ ഒരാള്‍‌‌ പോലും‌‌ രക്ഷപ്പെടാതിരിക്കാന്‍‌‌ കൊലപാതകികള്‍‌‌ വാതിലുനേരെ കനത്ത കല്ലേറു നടത്തി, കത്തുന്ന ബോഗികളുടെ വാതിലുകള്‍‌‌ വലിച്ചടക്കുക വരെ ചെയ്തു" .

അസ്തലവിസ്ത said...

സത്യം‌‌ പറയാമല്ലോ ജിഹാദുവാദവും‌‌ അരിവാള്‍‌‌ വരട്ടുവാദവും‌‌ 'മ്യാവോ'യിസവും‌‌ എവിടെ തുടങ്ങുന്നു, എവിടെയൊക്കെ അവസാനിക്കുന്നു, എവിടെയൊക്കെ കൂടിക്കലര്‍‌‌ന്നു നില്ക്കുന്നു എന്നു മനസ്സിലാക്കാന്‍‌‌ വല്ലാത്ത ബുദ്ധിമുട്ടാണു ഇന്നത്തെ സാഹചര്യത്തില്‍‌‌‌‌‌‌.

( O M R ) said...

തെളിവിനെ കവിഞ്ഞുള്ള ദ്രട പ്രസ്‌താവന തെറ്റ് മാത്രമല്ല, കുറ്റവുമാകുന്നു.. (കേട്ടിട്ടില്ലേ..)
ഒളിഞ്ഞും തെളിഞ്ഞും പറയേണ്ടതല്ല സത്യം! ഇല്ലെങ്കില്‍ ഈ പണിക്കു തുനിയരുത് സഹോദരാ..

www.oyemmar.blogspot.com

അസ്തലവിസ്ത said...

>> ഒളിഞ്ഞും തെളിഞ്ഞും പറയേണ്ടതല്ല സത്യം!
ഒളിഞ്ഞും‌‌ പറയാന്‍‌‌ പാടില്ല, തെളിഞ്ഞും‌‌ പറയാന്‍‌‌ പാടില്ല സത്യം‌‌‌‌‌‌, സത്യം‌‌ പറയാനേ പാടില്ല എന്നാണോ സഹോദരാ ഉദ്ദേശിച്ചത്? :D

ഞാനീ ലേഖനത്തില്‍‌‌ എന്തെങ്കിലും‌‌ കള്ളം‌‌ പറഞ്ഞിട്ടുണ്ടെങ്കില്‍‌‌ അത് യാതൊരു ദാക്ഷിണ്യവുമില്ലാതെ തുറന്നു കാണിക്കണം എന്നര്‍‌‌ഭ്യത്ഥിക്കുന്നു. തിരുത്തുന്നതായിരിക്കും‌‌.

പ്രതികരണത്തിനു നന്ദി.

Anonymous said...

ഏത്നിക് ക്ലെന്‍സിംഗ് എന്നൊക്കെയല്ലേ പച്ച സഖാക്കള്‍ ചുമ്മാ ടൈപ്പ് ചെയ്യുന്നേ?? ചരിത്രം ഒടിച്ച് മടക്കി പോക്കറ്റില്‍ ആക്കാനുള്ള ശ്രമങ്ങളെ!!

Joker said...

സത്യം‌‌ പറയാമല്ലോ ജിഹാദുവാദവും‌‌ അരിവാള്‍‌‌ വരട്ടുവാദവും‌‌ 'മ്യാവോ'യിസവും‌‌ എവിടെ തുടങ്ങുന്നു, എവിടെയൊക്കെ അവസാനിക്കുന്നു, എവിടെയൊക്കെ കൂടിക്കലര്‍‌‌ന്നു നില്ക്കുന്നു എന്നു മനസ്സിലാക്കാന്‍‌‌ വല്ലാത്ത ബുദ്ധിമുട്ടാണു ഇന്നത്തെ സാഹചര്യത്തില്‍‌‌‌‌‌‌.........

ഉവ്വ്....കറക്ട്.ഭയങ്കര ബുദ്ധിമുട്ടാണ്.