September 19, 2010

ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീഷണി

മംഗളം വാര്‍ത്ത‍

അവരുടെ ഇഷ്ടം നടത്തിക്കൊടുക്കുകയല്ലാതെ നമ്മുടെ രാജ്യത്തിനു വേറെ വഴിയില്ല എന്ന് തോന്നുന്നു. :-)

September 16, 2010

അബ്ദുള്ളക്കുട്ടിയുടെ പുസ്തകം‌‌‌‌ - നിങ്ങളെന്നെ കോണ്‍‌‌ഗ്രസ്സാക്കി

പുസ്തകം എന്തായാലും വാങ്ങിക്കണം എന്നു വിചാരിക്കുന്നു. പ്രിവ്യൂ ഇവിടെയുണ്ട്.


പ്രിവ്യൂവില്‍‌‌‌ നിന്നും‌‌ ,

വികസനപരമായ എല്ലാ നല്ല കാര്യങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി എതിരുനില്ക്കുന്നതും അദ്ഭുതത്തോടെയാണ് കണ്ടുനിന്നത്. നെല്ലുകൊയ്ത്ത്-നെല്ലുകുത്ത് യ്്ന്ത്രങ്ങള്‍, ട്രാക്ടര്‍, കംപ്യൂട്ടര്‍ എന്നിവയ്‌ക്കെല്ലാം സഖാക്കള്‍ എതിരുനിന്നു. ഉള്ളില്‍ സന്ദേഹം വെച്ചുകൊണ്ടുതന്നെ ഞാനും എന്തൊക്കെയോ പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗിക്കുമ്പോഴെല്ലാം മനസ്സില്‍ ഞങ്ങളുടെ നാട്ടുകാരനായ എന്‍. രാമന്‍നായരുടെ വാക്കുകള്‍ ഒരു ചിരിയോടെ ഉദിച്ചുയരും.
'നെല്ലുകുത്ത് യന്ത്രം നമ്മക്ക് ഉപേക്ഷിക്കാം. നെല്ല് സഖാക്കന്‍മാരുടെ വീട്ടില് കൊണ്ടുക്കൊടുക്കാം. ഓറത് തൊലി പൊളിച്ച് അരിയാക്കിത്തരട്ടെ.'
അത് കേട്ടിട്ടും ഞാന്‍ ചിരിക്കാറില്ലായിരുന്നു. കാരണം, സഖാവായാല്‍ ചിരിക്കരുത്. ചിരി വിപ്ലവത്തിനെതിരാണ്, ദോഷവുമാണ്.
ഒരിക്കല്‍ പഴയ സഖാവ് എം.വി.ആര്‍ കണ്ടപ്പോള്‍ ചോദിച്ചു: 'ഓ... നീ ഇപ്പോള്‍ വികസനത്തിന്റെ ആളാണല്ലടോ. മുന്‍പ് പരിയാരത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ നീയല്ലടോ എസ്.
എഫ്.ഐ പിള്ളേരേം കൊണ്ടുവന്ന് പരിപാടി കലക്കിയത്.' ആ ചോദ്യത്തിനു മുന്‍പില്‍ തലകുനിച്ചു നില്ക്കുകയായിരുന്നു ഞാന്‍.

ഇങ്ങനെ എത്രയെത്ര പാപങ്ങള്‍ ഈ നാടിനോട് ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തെ പൂനയേക്കാള്‍ വലിയ ഒരു ഇന്റര്‍നാഷണല്‍ ഹബ്ബ് ആവുമായിരുന്നു.


പാര്‍ട്ടി ചെയ്ത കൊലപാതകങ്ങള്‍ക്ക് എല്ലാ പാര്‍ട്ടിപ്രവര്‍ത്തകരും
ആത്മീയമായി പങ്കുകാരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആര്‍ക്കും ആ മഹാപാപത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല.
ഇനി, എനിക്കതു വയ്യ. മടുത്തു. സഖാക്കളേ, നിങ്ങളാണ് എന്നെ കോണ്‍ഗ്രസ്സുകാരനാക്കിയത്. നിങ്ങള്‍ മാത്രം.

April 9, 2010

ഇഡിയോക്രസി - മൂവി റിവ്യൂ

എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സയന്‍‌‌സ് ഫിക്ഷന്‍‌‌ സിനിമയെക്കുറിച്ച് രണ്ട് വാക്കു പറയാമെന്നു വിചാരിക്കുന്നു. ല്യൂക്ക് വില്‍‌‌സന്‍‌‌‌‌, മായ റുഡോള്‍‌‌‌‌ഫ് എന്നിവര്‍‌‌ പ്രധാന വേഷങ്ങളിലഭിനയിച്ച ഇഡിയോക്രസി എന്ന ഇം‌‌ഗ്ളീഷ് ചിത്രമാണത്. സം‌‌വിധായകന്റെ പേരു മൈക്ക് ജഡ്ജ്, സിനിമ ഇറങ്ങിയത് 2006 ഇല്‍‌‌‌‌‌‌.

ബ്ലോഗില്‍‌‌ യുക്തിവാദികളും‌‌ ഭക്തിവാദികളും‌‌ തമ്മില്‍‌‌‌‌ കട്ടക്ക് കട്ടക്ക് അടി നടക്കുമ്പോള്‍‌‌‌‌ യുക്തിവാദികളാണു ശരിയെന്ന് ബുദ്ധിപറയുമെങ്കിലും‌‌ ഭക്തിവാദികളാണു ശരിയെന്ന് മനസ്സിനെ വിശ്വസിപ്പിക്കാന്‍‌‌‌‌‌ ശ്രമിക്കാറുള്ളത് ഈ ചിത്രം‌‌ കണ്ടതുകൊണ്ട് കൂടിയാണു.

പരിണാമസിദ്ധാന്തത്തിന്റെ പേരിലാണു അടി മിക്കവാറും‌‌ നടക്കാറുള്ളത്, ഡാര്‍‌‌വിനാണു ബ്ലോഗിലെ ഭക്തിവാദികളുടെ നോട്ടപ്പുള്ളിയും‌‌. ദൈവം‌‌ അഞ്ചാറു പകലും‌‌ രാത്രിയും‌‌ കഷ്ടപ്പെട്ടിരുന്ന് ഇന്നു കാണുന്നതിനെയെല്ലാം‌‌ അതേ പടി ആദം‌‌ നബിയുടെ കാലത്ത് തന്നെ സൃഷ്ടിച്ചിട്ടുള്ളതാണു. ആ ദൈവത്തിനവകാശപ്പെട്ട ആ ക്രെഡിറ്റെല്ലാം‌‌ അടിച്ചു മാറ്റി ഡാര്‍‌‌വിന്‍‌‌ പരിണാമത്തിനു കൊടുത്തതാണു അദ്ദേഹം‌‌ ഭക്തിവാദികളുടെ നോട്ടപ്പുള്ളിയാകാന്‍‌‌ കാരണം‌‌.

എനിക്കാണെങ്കിലോ പരിണാമത്തിനെ കണ്ണിനു നേരെ കണ്ടുകൂടായത് 'ഇഡിയോക്രസി' എന്ന ചിത്രം‌‌ കണ്ടതിനു ശേഷവും‌‌. ഫലത്തില്‍‌‌ ഞാന്‍‌‌ ഭക്തിവാദികളോടൊപ്പം‌‌ ചേര്‍‌‌ന്ന് പരിണാമമെന്ന പൊതുശത്രുവിനെതിരേ പൊരുതാമെന്നു തീരുമാനിച്ചു.

പ്രകൃതി നിര്‍‌‌ദ്ധാരണമാണു പരിണാമത്തിന്റെ കാതല്‍‌‌. പ്രകൃതി നിര്‍‌‌ദ്ധാരണം‌‌ പറയുന്നതെന്തെന്നാല്‍‌‌‌‌‌‌ പാരമ്പര്യമായി പകരാന്‍‌‌‌‌‌‌ ജനിതകതകരാറുകളേക്കാള്‍‌‌ കൂടുതല്‍‌‌‌‌ സാധ്യത ജനിതകഗുണങ്ങള്‍‌‌ക്കാണ്. അതായത് കൂടുതല്‍‌‌ വേഗത്തില്‍‌‌ ഓടാന്‍‌‌ കഴിവുള്ള മുയലിന്റെ കുഞ്ഞുങ്ങള്‍‌‌‌‌ക്കും‌‌‌‌ കൂടുതല്‍‌‌ വേഗത്തില്‍‌‌ ഓടാന്‍‌‌ കഴിയും‌‌, അവ കൂടുതല്‍‌‌ കാലം‌‌ ഇരപിടിയന്മാരില്‍‌‌ നിന്നും‌‌ രക്ഷപ്പെട്ടു ജീവിക്കും‌‌ , അവക്ക് കൂടുതല്‍‌‌ കുഞ്ഞുങ്ങളുണ്ടാവും‌‌ അങ്ങനെയങ്ങനെ തലമുറകള്‍‌‌ കഴിയുമ്പോള്‍‌‌ കൂടുതല്‍‌‌ വേഗത്തില്‍‌‌ ഓടാന്‍‌‌ കഴിയുന്ന മുയലുകളുടെ എണ്ണം‌‌ കൂടും‌‌.


ഇഡിയോക്രസി എന്ന ചിത്രത്തില്‍‌‌ പറഞ്ഞിരിക്കുന്ന കഥ ഏതാണ്ടിങ്ങനെയാണ്.

തുടക്കത്തിലെ ഇന്‍‌ട്രൊഡക്ഷന്‍‌‌‌‌,
As the 21st century began, human evolution was at a turning point. Natural selection, the process by which the strongest, the smartest, the fastest, reproduced in greater numbers than the rest, a process which had once favored the noblest traits of man, now began to favor different traits. Most science fiction of the day predicted a future that was more civilized and more intelligent. But as time went on, things seemed to be heading in the opposite direction. A dumbing down. How did this happen? Evolution does not necessarily reward intelligence. With no natural predators to thin the herd, it began to simply reward those who reproduced the most, and left the intelligent to become an endangered species.

അതായത് ഇരുപത്തൊന്നാം‌‌ നൂറ്റാണ്ടുവരെ ഏറ്റവും‌‌ കഴിവുള്ള ജീവികളുടെ ഉരുത്തിരിയലിനു കാരണമായ, മനുഷ്യനു അന്നുവരെയുള്ള ഏറ്റവും‌‌ കഴിവുള്ള ജീവി വര്‍‌‌ഗ്ഗമാകാന്‍‌‌ കാരണമായ, പരിണാമം‌‌ ദിശമാറാന്‍‌‌ തുടങ്ങി. കാരണം‌‌ പ്രകൃത്യാ ഉള്ള ശത്രുക്കളുടെ അഭാവം‌‌ മാത്രമല്ല, മറിച്ച് ബുദ്ധിയേക്കാളുപരി, കൂടുതല്‍‌‌ വേഗത്തില്‍‌‌ പുനരുത്പാദനത്തിനു കഴിവുള്ളവരെ അല്ലെങ്കില്‍ തയ്യാറുള്ളവരെ പരിണാമം‌‌ പിന്തുണക്കാന്‍‌‌ തുടങ്ങിയതാണു കാരണം‌‌.

ഉദാഹരണമായി 140 നടുത്ത് ഐക്യു ഉള്ള ദമ്പതികളായ ട്രെവറിനേക്കായും‌‌ കരോളിനേയും‌‌ 80 നോടടുത്ത് ഐക്യു ഉള്ള ക്ലെവോണുമായി താരതമ്യപ്പെടുത്തുണ്ട്. കുട്ടി ആകാനുള്ള സമയമായിട്ടില്ല, ഞങ്ങള്‍‌‌ ഉചിതമായ സമയത്തിനു വേണ്ടി വെയിറ്റ് ചെയ്യുകയാണു എന്ന് ട്രെവര്‍‌‌ ദമ്പതികള്‍‌‌ പറയുമ്പോള്‍‌‌ ക്ലെവോണിന്റെ ഭാര്യ താന്‍‌‌ വീണ്ടും‌‌ ഗര്‍‌‌ഭിണിയാണെന്നു പറഞ്ഞ് ക്ലെവോണിനോട് തല്ലുകൂടുകയാണു. ഒന്നു രണ്ട് പിള്ളേര്‍‌‌ അതിനിടക്ക് ഓടി നടക്കുന്നുമുണ്ട്.

1. അഞ്ചുകൊല്ലം‌‌ കഴിഞ്ഞ് വീണ്ടും‌‌ രണ്ടു കൂട്ടരേയും‌‌ കാണിക്കുന്നു. ട്രെവര്‍‌‌ ദമ്പതികള്‍‌‌ ഇപ്പോഴും‌‌ തയ്യാറായിട്ടില്ല. ക്ലെവോണാകട്ടെ മൂന്നു ഭാര്യമാരും‌‌ മുറ്റം‌‌ നിറയേ പിള്ളേരുമായി ജീവിക്കുന്നു.
2. അഞ്ചുകൊല്ലം കൂടി കഴിഞ്ഞപ്പോള്‍‌‌ ട്രെവര്‍‌‌ ദമ്പതികള്‍‌‌ കുട്ടികളാകാമെന്ന് തീരുമാനിച്ചിട്ടുണ്ട് പക്ഷേ ഒന്നും‌‌ ശരിയാകുന്നില്ല. ക്ലെവോണിന്റെ മകനാകട്ടെ നാലഞ്ചു പെണ്ണുങ്ങളുടെ തോളില്‍‌‌ കയ്യിട്ട് 'ഐ വാണ്ട് റ്റു ഫക്ക് ഓള്‍‌‌ ഓഫ് യു' എന്നു പറയുകയാണു. അത് കേട്ട്, അതെന്റെ മോനാണെന്ന് അഭിമാനത്തോടെ ക്ലെവോണ്‍‌‌ പറയുന്നു.
3. അഞ്ചുകൊല്ലം‌‌ കൂടി കഴിഞ്ഞ് കാണിക്കുന്നത് ട്രെവറിന്റെ ഭാര്യ ദുഃഖത്തോടെ ട്രെവറിന്റെ മരണവാര്‍‌‌ത്തയെക്കുറിച്ച് പറയുന്നതാണു. ആര്‍‌‌ട്ടിഫിഷ്യല്‍‌‌ ഇന്‍‌‌സെമിനേഷനു സ്പേമിനു വേണ്ടി മാസ്റ്റര്‍‌‌ബേറ്റ് ചെയ്യുമ്പോഴാണു പാവം‌‌ ഹാര്‍‌‌ട്ട് അറ്റാക്ക് വന്ന് മരിച്ചു പോകുന്നത്. മറു വശത്ത് ക്ലെവോണിന്റെ മണ്ടത്തരം‌‌ മൂലം‌‌ പരിക്കുപറ്റിയ 'അവയവം' ആധുനികശാസ്ത്രത്തിന്റെ സം‌‌ഭാവനകളുപയോഗിച്ച് നന്നാക്കിയെടുത്തതായി ഡോക്ടര്‍‌‌ പറയുന്നതായി കാണിക്കുന്നു. വീണ്ടും പിള്ളേര്‍. ഇങ്ങനെ വെറും‌‌ നൂറു കൊല്ലം‌‌ കൊണ്ട് ക്ലെവോണിനെപ്പോലുള്ളവരുടെ തലമുറ മാത്രമായി അവശേഷിക്കുന്നു. ശ്രദ്ധിക്കണം‌‌, അപ്പോഴും‌‌ സ്ഥിതി അത്ര പരിതാപകരമല്ല. ആളുകള്‍‌‌ക്ക് അത്യാവശ്യം‌‌ ബുദ്ധിയൊക്കെ ഉണ്ട്.

ആ സമയത്താണു ഒരു പരീക്ഷണം‌‌ നടത്താന്‍‌‌ സൈന്യം‌‌ തീരുമാനിക്കുന്നത്. ബുദ്ധിയില്‍‌‌‌‌ തീര്‍‌‌ത്തും‌‌ ആവറേജായ രണ്ടു പേരെ അവരെ കണ്ടെത്തുന്നു. അവരുടെ തിരോധാനം‌‌ ആരുടെയും‌‌ ശ്രദ്ധയില്‍‌‌ പെടാതിരിക്കാനാണു സാധാരണക്കാരില്‍‌‌ സാധാരണക്കാരായ ആ രണ്ടു പേരെ തിരഞ്ഞെടുത്തത്. രണ്ടു പേരേയും‌‌ ഒരു കൊല്ലത്തേക്ക് ഉറക്കി സൂക്ഷിക്കാനായിരുന്നു പദ്ധതി. പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളാല്‍‌‌ ഇവര്‍‌‌ 500 കൊല്ലത്തോളം‌‌ ഉറങ്ങിപ്പോകുന്നു. ആ സമയം‌‌ കൊണ്ട് ലോകം‌‌ മുഴുവന്‍‌‌ വളരെ ബുദ്ധികുറഞ്ഞവര്‍‌‌ മാത്രമായി മാറിക്കഴിഞ്ഞു. ആവറേജ് ബുദ്ധിമാത്രമുണ്ടായിരുന്ന ഇവരാകട്ടെ ആ കാലത്തെ ഏറ്റവും‌‌ ബുദ്ധിയുള്ളവരും‌‌. പിന്നീട് നടക്കുന്ന രസകരമായ സം‌‌ഭവ വികാസങ്ങളാണു സിനിമ.

ബുദ്ധിയുള്ളവരുടെ വം‌‌ശം‌‌ നശിക്കാതിരിക്കാനായി മാത്രം‌‌‌‌ പ്രത്യുത്പാദനം‌‌ നടത്തുന്ന ഈ ദമ്പതികള്‍‌‌ക്ക് മൂന്നു കുട്ടികളുണ്ടാവുമ്പോള്‍‌‌ മന്ദബുദ്ധിയായ അസിസ്റ്റന്റിനു 8 ഭാര്യമാരിലായി 30 കുട്ടികളോളമുണ്ടാകുന്നതായി കാണിച്ചാണു സിനിമ അവസാനിക്കുന്നത്. മനോഹരമായ സിനിമ, കാണാതിരിക്കരുത്, കണ്ടു കഴിയുമ്പോള്‍‌‌ 2012 നേക്കാള്‍‌‌ ഇഷ്ടപ്പെടും‌‌.

എന്തായാലും‌‌ സിനിമ കണ്ടതോടെ ഞാന്‍‌‌‌‌ പ്രകൃതി നിര്‍‌‌ദ്ധാരണത്തിനെതിരായി, അതു വഴി പരിണാമത്തിനും‌‌. എല്ലാം‌‌ ദൈവത്തിന്റെ കൈയിലാണെന്ന് അങ്ങ് വിശ്വസിക്കുന്നു. "In times of desperation, people will believe what they want to believe" എന്നല്ലേ സ്കൈനെറ്റ് മാര്‍‌‌കസിനോട് പറഞ്ഞിട്ടുള്ളത്.

ഈ സിനിമ കണ്ടതു കൊണ്ടാണോ എന്നറിയില്ല, കുറച്ചു നാള്‍‌‌ മുമ്പ് കത്തനാര്‍‌‌മാര്‍‌‌ കുഞ്ഞാടുകളോട് ചോദിച്ചിരിന്നു. ഒന്നും‌‌ രണ്ടുമൊക്കെ മതിയോ അഞ്ചെട്ടെണ്ണമൊക്കെ വേണ്ടേ എന്ന്. സിനിമയൊന്നും‌‌ കാണാത്ത കുഞ്ഞാടുകള്‍‌‌ അത് ചോദിച്ചവരെ കുത്താന്‍‌‌ ചെന്നു. പ്രിയ കുഞ്ഞാടുകളേ, മുതിര്‍‌‌ന്നവര്‍‌‌ ചൊല്ലുന്നത് നെല്ലിക്ക പോലെയാണു. ആദ്യം‌‌ കയ്ക്കും‌‌ പിന്നെ മധുരിക്കും‌‌. ഭാര്യയുടെ രണ്ടു ചവിട്ടൊക്കെ കൊണ്ടാലും‌‌ മനുഷ്യരാശിയുടെ ആകെ നിലനില്പിനു വേണ്ടി ഒന്നു പരിശ്രമിച്ചു കൂടേ എന്നേ ഞാന്‍ ചോദിക്കുന്നുള്ളൂ. :Dലിബിയന്‍‌‌ നേതാവായ മുഅമ്മര്‍‌‌ അല്‍‌‌ ഗദ്ദാഫിയുടെ ഒരു വാചകം‌‌ വായിച്ചപ്പോഴാണു പെട്ടെന്നു ഇഡിയോക്രസി എന്ന സിനിമയെക്കുറിച്ച് ഓര്‍‌‌മ്മ വന്നത്.
"We have 50 million Muslims in Europe. There are signs that Allah will grant Islam victory in Europe - without swords, without guns, without conquests. The fifty million Muslims of Europe will turn it into a Muslim continent within a few decades.

തിരയുന്നതിന്റെ കൂട്ടത്തില്‍‌‌ കിട്ടിയ ഒരു വീഡിയോ താഴെ കൊടുക്കുന്നു. കാണുക.

April 8, 2010

ഗോധ്രയില്‍‌‌ നടന്ന വം‌‌ശഹത്യയും‌‌ സമര്‍‌‌ത്ഥമായ നുണപ്രചരണങ്ങളും‌‌

ഗോധ്ര വം‌‌ശഹത്യയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഇതെന്തൊരു ചോദ്യം‌‌, അതു മോഡിയും‌‌ കൂട്ടരും‌‌ നടത്തിയതല്ലേ, അതറിയാത്ത മലയാളികളുണ്ടോ എന്നായിരിക്കും‌‌ മറുചോദ്യം‌‌.

സത്യത്തില്‍‌‌ ഇന്‍‌‌ഡ്യയില്‍‌‌‌‌, അല്ലെങ്കില്‍‌‌ ലോകത്തില്‍‌‌ തന്നെ ഇത്രയും‌‌ വിശ്വസനീയമായ രീതിയില്‍‌‌ പ്രചരിപ്പിക്കപ്പെട്ട മറ്റൊരു നുണയുണ്ടോ എന്ന കാര്യം‌‌ സം‌‌ശയമാണു. ഏറ്റവും‌‌ വിശ്വസനീയമായ രീതിയില്‍‌‌ പ്രചരിപ്പിക്കപ്പെട്ട നുണക്കോ ആ നുണയുടെ പ്രചാരകര്‍‌‌ക്കോ ഗിന്നസ് ബുക്കില്‍‌‌ സ്ഥാനമുണ്ടായിരുന്നെങ്കില്‍‌‌ അതീ നുണയും‌‌ അതിന്റെ പ്രചാരകരായ ചുറ്റികായുധന്മാരും‌‌ അടിച്ചെടുക്കുമായിരുന്നു എന്നത് പരമസത്യം‌‌. സത്യം‌‌ പറയാമല്ലോ, ചുറ്റികായുധന്മാരെ കണ്ടാല്‍‌‌‌‌ കുളിക്കണം‌‌ എന്ന പക്ഷക്കാരനാണെങ്കിലും‌‌ നുണ പ്രചരിപ്പിക്കാനുള്ള ഇവരുടെ ആത്മാര്‍‌‌ത്ഥതയും‌‌ അതിനു വേണ്ടി സജ്ജീകരിച്ചിട്ടുള്ള സം‌‌വിധാനങ്ങളും‌‌ കാണുമ്പോള്‍‌‌‌‌ രാവണനു രാമനോട് തോന്നിയിട്ടുണ്ടായേക്കാവുന്ന പോലൊരു ദ്വേഷഭക്തി തന്നെ തോന്നിപ്പോകാറുണ്ട്.

ഇനി, ചുറ്റികായുധരുടെ പ്രചാരണത്തില്‍‌‌ എത്രത്തോളം‌‌ സത്യമുണ്ട്?

ചുറ്റികായുധന്മാര്‍‌‌ പ്രചരിപ്പിച്ച പോലെ അല്ലെങ്കില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് പോലെ ഗോധ്രയില്‍‌‌ ഒരു വം‌‌ശഹത്യ നടന്നിട്ടുണ്ടോ? വം‌‌ശഹത്യ എന്നാല്‍‌‌ എന്താണ്‍? ഒരു വം‌‌ശത്തെ മാത്രമായി നശിപ്പിക്കുക. അത് നടന്നിട്ടുണ്ട്, തീര്‍‌‌ച്ചയായും‌‌ നടന്നിട്ടുണ്ട്. പക്ഷേ ഈ പെരുങ്കള്ളന്മാര്‍‌‌ പ്രചരിപ്പിച്ച പോലെ അതില്‍‌‌ കൊല്ലപ്പെട്ടത് മുസ്ലീമുകളൊന്നുമായിരുന്നില്ല, നൂറു ശതമാനവും‌‌ ഹിന്ദുക്കളായിരുന്നു ആ വം‌‌ശഹത്യയില്‍‌‌ കൊല്ലപ്പെട്ടത്.

അയോദ്ധ്യയില്‍‌‌ , ഒരു പൂജയില്‍‌‌ പങ്കെടുത്തുവരുന്ന ഹിന്ദുക്കള്‍‌‌ ജീവനോടെ എരിക്കപ്പെടുകയായിരുന്നു. ഒന്നും‌‌ രണ്ടുമൊന്നുമല്ല, 58 പേര്‍‌‌‌‌. ഇതിലും‌‌ വലിയൊരു വം‌‌ശഹത്യയാണു അത് നടത്തിയവര്‍‌‌ ഉദ്ദേശിച്ചതെന്നാണു ആ കൂട്ടക്കൊലയില്‍‌‌ നിന്നും‌‌ രക്ഷപ്പെട്ടവരുടെ വാക്കുകളില്‍‌‌ നിന്നും‌‌ മനസ്സിലാക്കേണ്ടത്.

"How can Justice Banerjee say it was accidental? We’ve been screaming from Day 1 that we were attacked and that the fire was started by throwing burning rags into the carriages,’’ said Komal Panchal, who lost her parents and two sisters in the fire. ‘‘Do our statements not mean anything?’’


Her sister Gayatri, who was in the train, said: “Is it not true that we were attacked? That the train was stopped about a kilometre from Godhra station? That there were people throwing stones and burning rags at us?’’

Some point out that heavy stone-throwing prevented them from getting off the burning train to save themselves.


The fire was deliberate. The attackers, in order to ensure no one escaped, even closed the doors of the carriages,’’ said Bharat Panchal, who lost his wife Jyoti in the fire. Said Renukaben Pandya of Janatanagar, Ramol, who survived the fire, ‘‘If it was an accident, why was it that the people gathered outside didn’t try to help us out and instead kept throwing stones to prevent us from getting off?’’ Meanwhile, the Nanavati-Shah commission has recorded over 2,500 statements, admitted over 5,000 affidavits of riot victims, police officials, VHP officials and senior bureaucrats


ഗോധ്രയില്‍‌‌ നടന്ന ആ വം‌‌ശഹത്യയില്‍‌‌ നിന്നും‌‌ ഭാഗ്യം‌‌ കൊണ്ട് തലനാരിഴക്കു രക്ഷപ്പെടുകയും‌‌ ഭാഗ്യഹീനതകൊണ്ട് തങ്ങളുടെ പ്രിയപ്പെട്ടവര്‍‌‌ പ്രാണനു വേണ്ടി പിടഞ്ഞ് ജീവനോടെ എരിക്കപ്പെടുന്നത് കണ്ട് നില്‍‌‌ക്കേണ്ടിയും‌‌ വന്ന ഒരു പാടു പേരുണ്ട്. അവരില്‍‌‌ ചിലര്‍‌‌ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കൂ.

"തീവച്ചതു പോരാതെ ഒരാള്‍‌‌ പോലും‌‌ രക്ഷപ്പെടാതിരിക്കാന്‍‌‌ കൊലപാതകികള്‍‌‌ വാതിലുനേരെ കനത്ത കല്ലേറു നടത്തി, കത്തുന്ന ബോഗികളുടെ വാതിലുകള്‍‌‌ വലിച്ചടക്കുക വരെ ചെയ്തു" .


സത്യം‌‌ ഇതായിരിക്കെ നമ്മുടെ ചുറ്റികാപാണികള്‍‌‌ ചെയ്തതെന്താണു? ഗോധ്രയില്‍‌‌ നടന്ന വം‌‌ശഹത്യക്കു ശേഷം‌‌ , അതു കാരണമായി നടന്ന കലാപത്തെ അവര്‍‌‌ വം‌‌ശഹത്യയായി പ്രചരിപ്പിച്ചു. അതായത് കലാപത്തിനു കാരണമായ വം‌‌ശഹത്യയെയും‌‌ അത് നടത്തിയവരെയും‌‌ സമര്‍‌‌ത്ഥമായി മറച്ചുവച്ചു. വം‌‌ശഹത്യയില്‍‌‌ മരിച്ചവരുടെ എണ്ണം‌‌‌‌‌‌ നേരെ കലാപത്തിലേക്ക് ചേര്‍‌‌ത്തു, പക്ഷേ അതും‌‌‌‌‌‌ മരിച്ചവരെ മുഴുവന്‍‌‌ മതം‌‌ മാറ്റിയതിനു ശേഷം‌‌. മരിച്ചവരുടെ എണ്ണം‌‌ പലയിരട്ടിയായി പ്രചരിപ്പിച്ചു, ഇതൊക്കെ ഇവര്‍‌‌ ചെയ്തതിനു തെളിവുകള്‍‌‌ ഇഷ്ടം‌‌ പോലെയാണ്. സത്യത്തില്‍‌‌ ഗോധ്രയില്‍‌‌ നടന്ന വം‌‌ശഹത്യയിലും‌‌ അതിനു ശേഷം‌‌ നടന്ന കലാപത്തിലും‌‌ കൊല്ലപ്പെട്ടവരുടെ എണ്ണം‌‌ കുറഞ്ഞതില്‍‌‌ അവര്‍‌‌ അങ്ങേയറ്റം‌‌ ദുഃഖിതരാണെന്നു തോന്നും‌‌ അവരുടെ പ്രചരണം‌‌ കണ്ടാല്‍‌‌‌‌.

ഇത്രയുമോ? തീവണ്ടിയില്‍‌‌ നിന്നും‌‌ പുറത്തെടുത്ത കത്തിക്കരിഞ്ഞ ജഡങ്ങള്‍‌‌ നിരത്തിക്കെടുത്തിയ ചിത്രങ്ങള്‍‌‌ ഉപയോഗിച്ച് "ദേ ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുന്നേ" എന്നും‌‌‌‌‌‌‌‌‌‌‌‌‌‌‌‌ പറഞ്ഞ് ചിലരൊക്കെ നിര്‍‌‌മ്മിച്ച വീഡിയോകള്‍‌‌ യൂട്യൂബില്‍‌‌ കാണണം‌‌. പക്ഷേ, ഇക്കാര്യത്തില്‍‌‌ ഞാന്‍ അരിവാളായുധന്മാരെ നേരിട്ട് കുറ്റം‌‌ പറയില്ല. പക്ഷേ ഈ വീഡിയോകളുടെ അവസാനം‌‌ കാണിക്കുന്ന ചില യു.ആര്‍‌‌.എല്‍‌‌ കളുണ്ട്. അതില്‍‌‌ ചിലതൊക്കെ അരിവാളായുധന്മാരും‌‌ പ്രചരിപ്പിക്കുന്നവയാണു. അതായത് ആ വീഡിയോകള്‍‌‌ നിര്‍‌‌മ്മിച്ചവര്‍‌‌ക്കും‌‌ അരിവാളായുധന്മാര്‍‌‌ക്കും‌‌ ചില പൊതുതാല്പര്യങ്ങളൊക്കെയുണ്ടെന്ന കാര്യമുറപ്പാണു. ഈ യു.ആര്‍‌‌.എല്‍‌‌ കളില്‍‌‌ ചിലത് നമ്മുടെ രാജ്യതിനെതിരെയും അത്ര നല്ല അഭിപ്രായങ്ങളല്ല പരത്തുന്നത്‌. ചത്തത് കീചകനെങ്കില്‍‌‌ കൊന്നത് ഭീമനെന്നൊരു പഴഞ്ചൊല്ലുണ്ട്. ഇവിടെ കൊന്നതില്‍‌‌ ഈ ഭീമനും‌‌ കയ്യുണ്ടോ എന്നതാണു സം‌‌ശയം‌‌. സത്യം‌‌ പറയാമല്ലോ ജിഹാദുവാദവും‌‌ അരിവാള്‍‌‌ വരട്ടുവാദവും‌‌ 'മ്യാവോ'യിസവും‌‌ എവിടെ തുടങ്ങുന്നു, എവിടെയൊക്കെ അവസാനിക്കുന്നു, എവിടെയൊക്കെ കൂടിക്കലര്‍‌‌ന്നു നില്ക്കുന്നു എന്നു മനസ്സിലാക്കാന്‍‌‌ വല്ലാത്ത ബുദ്ധിമുട്ടാണു ഇന്നത്തെ സാഹചര്യത്തില്‍‌‌‌‌‌‌.

ഒരാളുടെ കൂട്ടുകാരെ അറിയുമെങ്കില്‍‌‌‌‌ അയാളുടെ സ്വഭാവം‌‌ മനസ്സിലാക്കാമെന്നും‌‌ പറഞ്ഞു കേട്ടിട്ടുണ്ട്. അത് വിശ്വാസത്തിലെടുക്കാമെങ്കില്‍‌‌ അരിവാളായുധന്മാരെ പേടിക്കണം‌‌. മാനസാന്തരം‌‌ വന്നവരാണെന്നൊക്കെ പറഞ്ഞാണു ഈ കൂട്ടുകാരെ കൂടെ കൊണ്ട് നടക്കുന്നതെങ്കിലും‌‌‌‌‌‌‌‌‌‌‌‌ ചെറിയൊരു പേടിയുള്ളതും‌‌ ചെറിയൊരകലം‌‌ പാലിക്കുന്നതും‌‌ നമുക്കും‌‌ നമ്മുടെ വീട്ടുകാര്‍‌‌ക്കും‌‌‌‌ നല്ലതാണ്. പേടിയില്ലാത്തവര്‍‌‌ക്ക്, വേശ്യക്ക് പാപമോചനം നല്കിയ യേശുക്രിസ്തുവാണു അരിവാളായുധന്മാരൊക്കെ എന്നും‌‌ കരുതാം‌‌. നിങ്ങളുടെ ഇഷ്ടം‌‌‌‌. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിഞ്ഞോളും എന്നും പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്.


* http://www.indianexpress.com/res/web/pIe/full_story.php?content_id=88976

April 7, 2010

Kerala, Kannur, Criminals digging graves in night, for ?

Recent malayalam dailies telling a story that a criminal gang in Kannur is periodically digging graves. But for what? Nobody knows. Do Kerala have something like cannibals in Andaman Islands in her Kannur District?

A criminal gang.......... digging graves in night!!! For ???

First, a poor autoriksha driver named Sooraj who desided to join RSS from a leftist party ( which people in Kerala locally call by name CPM which is supposed to be an abbreviation of Communist Party of India (Marxist) ) was brutally murdered. A gang of criminals called his autorikshaw for a ride and attacked him. Newspapers reported that 9 people including a CPM local secretary were in suspected list in this case. Seriously wounded Sooraj after getting releived from Kozhikode medical college, left to Bangalore for a short time. But immediately after he came back he was attacked again and this time there had no escape.

But the misterious events started happening after that, his grave was periodically raided by local goons. The real intention behind these raids are yet not known. And none is arrested yet.

Two days before Malayalam dailies reported that some people has planted explosives in Sooraj's grave to save it from criminals. This was again found some CPM workers and immediately notified to police. Police removed the explosives and the very next day, his grave is again raided by criminals.

To people in Kerala, this is not a news.... I will say Pathetic... This happens only in Kerala.... Ironically, people in this state boasts the state have 100% literacy.

April 6, 2010

ആദരവ് തോന്നിപ്പോവുന്നതാണ്

"മൊസാദിനെ ഭക്ത്യാദരപൂര്‍‌‌വ്വം‌‌ കാണുന്നവര്‍‌‌ അറിയാന്‍‌‌‌‌" എന്ന പേരില്‍‌‌ ഇടതുപക്ഷാനുകൂല ജാഗ്രത എന്ന ബ്ളോഗില്‍‌‌ വന്ന ലേഖനം‌‌ വായിച്ചപ്പോള്‍‌‌ തോന്നിയത്.

യുദ്ധക്കുറ്റവാളിയായ ഐക്മാനെ വിചാരണ ചെയ്ത് ശിക്ഷിച്ചത് "ഈ സമാനതകളില്ലാത്ത ഓപ്പറേഷ" നെന്നാണു പ്രസ്തുത ലേഖനത്തില്‍‌‌ വിശേഷിപ്പിച്ചിരിക്കുന്നത്. ബ്രാക്കറ്റില്‍‌‌ "ജൂതവംശഹത്യയുടെ കാര്‍മികരിലൊരാളായ ഐക്മാന് ഉചിതമായ ശിക്ഷ ലഭിക്കേണ്ടതായിരുന്നുവെന്ന കാര്യത്തില്‍ ഫാസിസത്തെ കൈമെയ് മറന്ന് എതിര്‍ക്കുന്നവര്‍ക്ക് അന്നും ഇന്നും അഭിപ്രായവ്യത്യാസമില്ല" എന്ന ഒരു ജാമ്യവും‌‌.

അതായത് ലേഖകന്റെ അഭിപ്രായത്തില്‍‌‌‌‌ , ഇയാള്‍‌‌‌‌ക്ക് (മിനിമം‌‌ നാലുലക്ഷത്തി മുപ്പതിനായിരം‌‌ പേരെയെങ്കിലും‌‌‌‌‌‌‌‌ ഗ്യാസ് ചേമ്പറുകളിലേക്കയച്ച് കൊലപ്പെടുത്തിയ) ഉചിതമായ ശിക്ഷ കൊടുക്കേണ്ടതാണെന്ന കാര്യത്തില്‍‌‌ ഫാസിസത്തെ എതിര്‍‌‌ക്കുന്നവര്‍‌‌ക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല, പക്ഷേ ഇസ്രായേല്‍‌‌ ചെയ്തത് ശരിയായില്ല.

കൊലപാതകി (നാലു ലക്ഷം‌‌ പേരെയൊക്കെ കൊന്നയാളെ കൊലപാതകി എന്നു വിളിച്ചാല്‍‌‌ മതിയോ എന്നൊരു സം‌‌ശയവുമുണ്ട്.) മറ്റൊരു രാജ്യത്ത് കള്ളപ്പേരില്‍‌‌ ഒളിച്ചു കഴിയുന്നു, അയാളെ ഒരു കുഞ്ഞുപോലുമറിയാതെ കടത്തിക്കൊണ്ട് വന്ന് മാന്യമായ വിചാരണ നല്കി നിയമപ്രകാരം‌‌ ശിക്ഷിക്കുക. മൊസാദ് തീര്‍‌‌ച്ചയായും‌‌ ആദരം‌‌ അര്‍‌‌ഹിക്കുന്നു ഇക്കാര്യത്തില്‍‌‌‌‌.

കൂട്ടത്തില്‍‌‌, നൂറുകണക്കിനു ഇന്‍‌‌ഡ്യാക്കാരെ കൊലപ്പെടുത്തിയ ദാവൂദ് ഇബ്രാഹിം‌‌ തൊട്ടടുത്ത് പാക്കിസ്ഥാനില്‍‌‌ സുഖമായി കഴിയുന്നത് അറിഞ്ഞിട്ടും അയാളെ തട്ടിക്കൊണ്ടു വന്നു വിചാരണ ചെയ്യുന്നത് പോയിട്ട് അയാളുടെ വാസസ്ഥലം‌‌ പോലും‌‌ തെളിവു സഹിതം‌‌ കണ്ടുപിടിച്ച് ഇന്റര്‍‌‌പോളിനെയോ മറ്റോ ഏല്പിക്കാന്‍‌‌ പറ്റാത്ത നമ്മുടെ സമാന അന്വേഷണ സം‌‌വിധാനങ്ങളെക്കുറിച്ച് സങ്കടവും‌‌ തോന്നി.

February 27, 2010

ഖത്തറിന്റെ ദത്തെടുക്കല്‍‌‌

എം‌‌.എഫ് ഹുസൈനു ഖത്തര്‍‌‌, പൗരത്വം‌‌ ആവശ്യപ്പെടാതെ തന്നെ അങ്ങോട്ട് വാഗ്ദാനം‌‌ ചെയ്യുകയും‌‌ അദ്ദേഹം‌‌ അത് സ്വീകരിച്ച് ഇന്‍‌‌ഡ്യയിലെ കോടതികളില്‍‌‌ തന്റെ പേരിലുള്ള കേസുകളില്‍‌‌ നിന്നു രക്ഷപ്പെടുകയും‌‌ ചെയ്തു. ഇനി ഈ കേസുകളില്‍‌‌ കോടതി ഹുസൈനെ കുറ്റക്കാരനാണെന്ന് വിധിച്ചാലും‌‌ അദ്ദേഹത്തിനു ശിക്ഷ കിട്ടില്ല.

ഇത്തരമൊരു നീക്കം‌‌ ഗള്‍‌‌ഫ് രാജ്യങ്ങളില്‍‌‌ നിന്നും‌‌ പ്രതീക്ഷിക്കാവുന്നത് തന്നെയായിരുന്നു. പക്ഷേ ഖത്തറല്ല ഇറാനായിരുന്നൂ ഇത് ചെയ്യാന്‍‌‌ കൂടുതല്‍‌‌ സാധ്യത. ഇതിനു മുമ്പ് സല്‍‌‌‌‌മാന്‍‌‌ റഷ്ദിയെ ലണ്ടനില്‍‌‌ വച്ച് കൊല്ലാന്‍‌‌ നോക്കിയ ലെബനീസ് തീവ്രവാദിയുടെ വീട്ടുകാര്‍‌‌ക്ക് ഇറാനിയന്‍‌‌ പൗരത്വം‌‌ ആവശ്യപ്പെടാതെ തന്നെ വാഗ്ദാനം‌‌ ചെയ്യപ്പെട്ടിരുന്നു. ഇറാനിലെ ബെഹസ്റ്റ് സഹ്റാ ശ്മശാനത്തില്‍‌‌ ഇയാളുടെ ശവകുടീരം‌‌ വിദേശത്ത് തീവ്രവാദം‌‌ നടത്തുന്നവര്‍‌‌ക്ക് വേണ്ടി തിരിച്ചിട്ട ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഈജിപ്ഷ്യന്‍‌‌ പ്രസിഡന്റിനെ കൊന്നവര്‍‌‌ക്ക് വേണ്ടിയുള്ള സ്മാരകത്തിനു തൊട്ടടുത്ത്. അതിനടുത്ത് തന്നെ ലെബനനില്‍‌‌(ബെയ്റൂട്ട് ആത്മഹത്യാ ബോം‌‌ബാക്രമണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌) സൂയിസൈഡ് ബോം‌‌ബിങ്ങ് നടത്തി 300 അമേരിക്കന്‍‌‌‌‌,ഫ്രഞ്ചുകാരെ കൊന്ന തിരിച്ചറിയപ്പെടാത്തവര്‍‌‌ക്കുള്ള ശവകുടീരവുമുണ്ട്.

ബെയ്റൂട്ട് ആത്മഹത്യാ ബോം‌‌ബാക്രമണത്തിന്റെ ഉത്തരവാദിത്വം‌‌ ഇസ്ലാമിക് ജിഹാദ് എന്ന സം‌‌ഘടന ഏറ്റെടുത്തതായി വായിച്ചപ്പോള്‍‌‌ വീണ്ടും‌‌ ഒരു സം‌‌ശയം‌‌. ഇസ്ലാം‌‌ സമാധാനത്തിന്റെ മതമാണ്. ജിഹാദ് മനസ്സിലാണു നടക്കേണ്ടത് എന്നൊക്കെ ഏതൊക്കെയോ കേരളീയ പണ്ഡിതന്മാര്‍‌‌ അഭിപ്രായപ്പെട്ടതായി വായിച്ചിരുന്നു. ഈ വിദേശതീവ്രവാദികള്‍‌‌ക്ക് ഇതൊന്നും‌‌ അറിയില്ലെന്നും‌‌ ജിഹാദ് എന്ന പദത്തെ വ്യഭിചരിക്കുകയാണു ഈ വിദേശ തീവ്രവാദികള്‍‌‌ എന്നും മനസ്സിലായി. പരിശുദ്ധമായ ജിഹാദ് എന്ന പദത്തെ പിഴപ്പിച്ച് കളഞ്ഞ ആത്മഹത്യാ ബോം‌‌ബര്‍‌‌മാരെ ഒരുത്തന്‍‌‌ മുഹമ്മദിന്റെ കാര്‍‌‌ട്ടൂണ്‍‌‌ വരച്ചു എന്നും‌‌ പറഞ്ഞ് അവനെതിരേ ഫത്വ പുറപ്പെടുവിക്കുന്ന താടിക്കാരന്മാര്‍‌‌ ഭരിക്കുന്ന ഇറാന്‍‌‌ എന്തിനു ആദരിക്കുന്നു എന്നത് മനസ്സിലാവാതെ അവശേഷിക്കുന്നു. ഇനി കേരളത്തിലെ പണ്ഡിതന്മാര്‍‌‌ നമ്മളെ പറ്റിക്കാന്‍‌‌ പറയുന്നതാണോ എന്തോ?

ഇന്‍‌‌ഡ്യയിലെ കേസുകളില്‍‌‌ നിന്നും‌‌ രക്ഷിക്കാന്‍‌‌ ഒരു മുസ്ലീം‌‌ രാഷ്ട്രം‌‌ ദത്തെടുത്ത് സം‌‌രക്ഷിക്കുന്ന രണ്ടാമത്തെ വ്യക്തി മാത്രമാണു ഹുസൈന്‍‌‌. 1993 ഇല്‍‌‌ മും‌‌ബൈയില്‍‌‌‌‌ 250 പേരെ കൊലപ്പെടുത്തിയ കേസില്‍‌‌ മുഖ്യ പ്രതിയായ ദാവൂദ് ഇബ്രാഹിമാണു ഇതു പോലെ മറ്റൊരു വിദേശരാജ്യം‌‌ ഇന്‍ഡ്യയിലെ കേസുകളില്‍‌‌ നിന്നും‌‌ രക്ഷിച്ച ആദ്യത്തെ പുള്ളി. പക്ഷേ പാക്കിസ്ഥാനിലാണു താമസമെങ്കിലും‌‌ ആവശ്യത്തിനനുസരിച്ച് സ്വയം‌‌ പാസ്പോര്‍‌‌ട്ട് തയ്യാറാക്കാന്‍‌‌ കഴിവുള്ള വ്യക്തിയായതിനാലാകാം‌‌ പാക്കിസ്ഥാന്‍‌‌ അദ്ദേഹത്തിനു പൗരത്വം‌‌ വാഗ്ദാനം‌‌ ചെയ്തതായോ ദാവൂദ് അത് സ്വീകരിച്ചതായോ പത്രക്കാര്‍‌‌ പറഞ്ഞു കേട്ടിട്ടില്ല.

ഹുസൈനെക്കുറിച്ച് കൂടുതല്‍‌‌ ഇവിടെ.