November 28, 2009

ചിരിപ്പിച്ചു കൊല്ലാന്‍‌‌ ഓരോരുത്തര്‍‌‌

ചിരിപ്പിച്ചു കൊല്ലാന്‍‌‌ ഓരോരുത്തര്‍‌‌ ഇറങ്ങിക്കോളും‌‌.

വിഷയദാരിദ്ര്യം‌‌ പിടിപെട്ട് അങ്ങനെയിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് പറയുന്നത്. ബ്ലോഗ് എന്നു പറഞ്ഞാല്‍‌‌ അപ്പോള്‍‌‌ തോന്നുന്നത് എഴുതാനാണത്രേ. പോങ്ങുമ്മൂടനെഴുതുന്ന പോലെയോ വെള്ളെഴുത്ത് എഴുതുന്ന പോലെയോ എഴുതാനറിയില്ലെന്ന് വച്ച് ബ്ലോഗാതിരിക്കേണ്ടെന്നാണ് അവനെന്നെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇന്നെനിക്ക് തോന്നിയ, എന്നെ ചിരിപ്പിച്ച കാര്യങ്ങള്‍‌‌ കുറിച്ചിടുന്നു. അവയൊക്കെ തമ്മില്‍‌‌ പരസ്പര ബന്ധമൊന്നുമില്ലെന്നാണ് എന്റെ ധാരണ. നിങ്ങള്‍ക്കങ്ങനെ തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല. ഞാനീ നാട്ടുകാരനേയല്ല. എന്റമ്മച്ചീ, സൈബര്‍‌‌ പോലീസിനെക്കുറിച്ചാലോചിക്കുമ്പോള്‍‌‌ തന്നെ പേടിയാവുന്നു.


1. പണ്ടു ബാം‌‌ഗ്ളൂരില്‍‌‌ അല്ലറ ചില്ലറ പണികളുമായി നടക്കുമ്പോള്‍‌‌ കൂടെ, ചെയ്യുന്ന തൊഴിലില്‍‌‌ പുലിയായിരുന്ന ഒരു ഉത്തരേന്ത്യക്കാരനുണ്ടായിരുന്നു. ഒരിക്കല്‍‌‌ പുതുതായി വന്ന ഒരു മേലുദ്യോഗസ്ഥന്‍‌‌ അവനെ പണി പഠിപ്പിക്കാന്‍‌‌ വന്നു. കുറേ മണ്ടത്തരങ്ങളും‌‌ പറഞ്ഞു കൊടുത്ത് അയാളെ കുറേ നേരം‌‌ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു അവന്‍‌‌. എന്നിട്ട് അയാള്‍‌‌ പോയിക്കഴിഞ്ഞപ്പോള്‍‌‌ അവന്റെ വക ഒരു ഡയലോഗ്, "ചൗധരി ബന്‍‌‌ നേ കേലിയേ ആയാ ഹൈ സാലാ".
ഇന്നസെന്റ് ചോദിച്ച പോലേ, "അല്ല ഞാനിതെന്തിനാ ഇവിടെ പറേണേ?" ആ പോട്ടേ, അങ്ങനെ തോന്നുന്നതെഴുതാനല്ലേ ബ്ലോഗ്, അല്ലാതെ പിന്നേ.

2. വാളെടുത്തവന്‍‌‌ വാളാലെന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ആ വാളെടുത്തവന്റെ മുന്നില്‍‌‌ കൊച്ചു പിച്ചാങ്കത്തിയും‌‌ കൊണ്ട് ചിന്നപ്പിള്ളേരു ചെന്നാലോ? ജാതി പറഞ്ഞ് തെറിവിളിച്ച് നടന്ന ഒരാളുണ്ടായിരുന്നു ബ്ലോഗില്‍‌‌ എന്നു കേട്ടിട്ടുണ്ട്. എന്തു പറഞ്ഞാലും‌‌ പുള്ളി അവസാനം‌‌ സവര്‍‌‌ണ്ണതയുടെ നെഞ്ചത്ത് കൊണ്ടുവന്നു കെട്ടുമത്രേ. എന്നിട്ട് സ്വയം‌‌ ബുദ്ധമതക്കാരനാണെന്ന് പറഞ്ഞുകൊണ്ട് മറ്റേ ജാതിക്കാരു പെണ്ണുങ്ങളൊക്കെ വേശ്യകളാണെന്നും‌‌ പറഞ്ഞു രണ്ട് തെറിയും‌‌ വിളിച്ച് നിര്‍‌‌ത്തും‌‌. ബുദ്ധം‌‌ ശരണം ഗച്ഛാമി. അന്ന് ആ തെറിവിളിച്ചു നടന്ന ആശാന്റെ ബ്ലോഗില്‍‌‌ സപ്പോര്‍‌‌ട്ടുമായി സഖാക്കള്‍‌‌ പാടു കിടക്കുകയായിരുന്നു എന്നാണ് പുരാണം‌‌.

3. ചിന്നപ്പയ്യന്മാരോട്, അവര്‍‌‌ണ്ണക്കാര്‍‌‌ഡുവച്ച് വല്യ വല്യ എഴുത്ത് എഴുതുന്ന പുള്ളികള്‍‌‌ ഈ ബ്ലോഗില്‍‌‌ വന്നു പോയിട്ടുണ്ട്, വന്നു പക്ഷേ പോയിട്ടില്ല, വന്നേക്കാം‌‌ പോവുകയോ പോകാതിരിക്കുകയോ ചെയ്തേക്കാം‌‌. എന്നാലും‌‌ പയ്യാ, മിനിമം‌‌ ഔചിത്യം‌‌ വേണ്ടേ ഈ സം‌‌ഭവം‌‌ കുത്തിക്കേറ്റുമ്പോള്‍‌‌. എവിടെയിട്ടും‌‌ വെട്ടാവുന്ന വായില്ലാത്ത വാക്കത്തിയാക്കിക്കളയല്ലേ ഇഷ്ടാ അവര്‍‌‌ണ്ണക്കാര്‍‌‌ഡ്. നാളെയും‌‌ വേണ്ടതല്ലേ. പറയുന്ന പയ്യനു നാണമില്ലെങ്കിലും‌‌ കേള്‍‌‌ക്കുന്നോര്‍‌‌ക്കില്ലേ പയ്യനേ നാണം‌‌.

4. ഇന്നു ബ്ലോഗില്‍‌‌ വായിച്ചു ചിരിച്ചു വയറുളുക്കിയ ഒരു കമന്റ്. നിങ്ങളും‌‌ ചിരിക്ക്. സൈബര്‍‌‌ പോലീസിനെ പേടിയായതിനാല്‍‌‌ വ്യക്തിയുടെ പേരു ഒഴിവാക്കുന്നു. ക്ഷമിക്കണം‌‌.

Fundamental Rights is a charter of rights contained in the Constitution of India. It guarantees civil liberties such that all Indians can lead their lives in peace and harmony as citizens of India.

ആറ് എന്ന നമ്പരില്‍ ഇങ്ങനെയൊരു അവകാശം കാണാം. The right to constitutional remedies. കോടതിയെ സമീപിക്കാനും പരാതികള്‍ക്ക് നിയമപരമായി തീര്‍പ്പുണ്ടാക്കാനും ഇന്ത്യയിലെ ഏതൊരു പൗരനും അവകാശമുണ്ട്. ആ അവകാശം XXX YYYമുണ്ട്. XXX അത്
ഉപയോഗിക്കുമ്പോള്‍ ZZZZZ വേദനയുണ്ടാകുന്നുവെങ്കില്‍, അതൊരു ഫ്യൂഡല്‍ മനോരോഗമാണ്. XXXX കോരന്‍ എന്ന ചെത്തുകാരന്റെ മകന്‍ നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുത്തപ്പോള്‍ വേദന കൊണ്ടു പുളയുന്ന ZZZZ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു രോഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. തനിക്കു നേരെയുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ ജാതിയില്‍ താഴ്ന്നവന് അവകാശമില്ലാതിരുന്ന ഒരവസ്ഥ നാടിന്റെ ഭൂതകാലത്തിലുണ്ട്. XXXX YYYY പിറന്ന സമുദായത്തിനും സാമൂഹികാധികാരം ആ അവകാശം നിഷേധിച്ചിരുന്നു. അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തപ്പെട്ടവര്‍ പൊതുസ്ഥാപനങ്ങളിലേയ്ക്ക് കടന്നു വന്നപ്പോള്‍ മുഖം ചുളിച്ചും മൂക്കു വിറപ്പിച്ചും പരിഹാസമുതിര്‍ത്തും അനിഷ്ടം പ്രകടിപ്പിച്ചിരുന്നവര്‍ അത്ര പഴയ കാഴ്ചയുമല്ല.

അതുകൊണ്ടു, തന്നെ XXX YYY പരാതിപ്പെട്ടപ്പോള്‍ ZZZZ നു നൊന്തുവെങ്കില്‍, ആ നൊമ്പരം കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ വേദന ശമിക്കാനുളള ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. വേദന മൂത്ത് ദേഹം നീരു വന്ന് വിങ്ങി, വീര്‍ത്ത് പൊട്ടി, പഴുപ്പും ചലവും ചാടി, ആരു കണ്ടാലും അറയ്ക്കുന്നൊരു ദുര്‍ഗന്ധപിണ്ഡമായി നരകിച്ചു തീരുകതന്നെ വേണം, ഇത്തരം ജന്മങ്ങള്‍.
November 27, 2009 1:25 AM

വി.ഡി രാജപ്പന്‍ പറയുന്ന പോലെ, കണ്ട കണ്ട കണ്ടാ പോണ പോക്ക്. കമന്റിന്റെ ഒറിജിനല്‍ ലിങ്കില്‍.

പൊന്നു പയ്യനേ, എന്നെ പ്രാകല്ലേ. പാവം ഞാന്‍, ജീവിച്ചു പൊക്കോട്ടെ.

October 10, 2009

അമ്മായിയമ്മ മന്ത്രി, മരുമകള്‍‌‌‌‌ ആദ്യം കുക്ക് പിന്നെ ഗസറ്റഡ്

മരുമകള്‍‌‌ ആദ്യം‌‌ കുക്ക്, കഴിവു തെളിയിച്ചതിനാല്‍‌‌ ഒരൊറ്റക്കൊല്ലം കൊണ്ട് ഗസറ്റഡ് ഓഫീസര്‍‌‌‌‌. 4300 - 5930 ശമ്പളസ്കെയിലില്‍ നിന്നു 10,790 - 18,000 സ്കെയിലിലേക്ക് ഒരു കുതിച്ചുചാട്ടം. ഇനി ജീവിതകാലം മുഴുവന്‍‌‌ പെന്‍‌‌ഷന്‍‌‌‌‌. ഇങ്ങനെ സ്നേഹം‌‌‌‌ വേണം അമ്മായിയമ്മമാരായാല്‍‌‌.

മനോരമ ന്യൂസ്


അഥവാ ലിങ്ക് വര്‍ക്ക്‌ ആകുന്നില്ലെന്കില്‍ സ്ക്രീന്ഷോട്ട് താഴെ കാണുക.

September 29, 2009

ദളിത് മര്‍‌‌‌‌ദ്ദനം‌‌

അടിപിടിക്കേസിലും‌‌ ജാതി/മതം‌‌ അനുസരിച്ച് തലക്കെട്ട് മാറും.

[കോണ്‍ഗ്രസുകാരനായ ദളിത് യുവാവിനെ] മര്‍ദ്ദനമേറ്റ നിലയില്‍ കൊച്ചി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് [സി.പി.എമ്മുകാരനായ സുരേഷിനെതിരേ(ജാതി?)] കളമശേരി പോലീസ് കേസെടുത്തു.

'സി.പി.എമ്മുകാരനായ സുരേഷിനെതിരേ' എന്നതു മാറ്റി ആദ്യവാചകത്തിലേതു പോലെ 'സി.പി.എമ്മുകാരനായ നായര്‍‌‌ യുവാവിനെതിരേ' എന്നോ 'സി.പി.എമ്മുകാരനായ നമ്പൂതിരി യുവാവിനെതിരേ' എന്നോ എഴുതിയിരുന്നെങ്കില്‍‌‌‌‌ വാര്‍‌‌ത്ത കുറച്ചു കൂടി ശ്രദ്ധേയമാകുമായിരുന്നു എന്നേ പറയാനുള്ളൂ. ജാതി കണ്ടുപിടിക്കാന്‍‌‌ നേരം കിട്ടിയിട്ടുണ്ടാവില്ല.

September 23, 2009

മാധ്യമ വളച്ചൊടിക്കലുകള്‍‌‌‌‌‌‌



Speaking to The Indian Express, Varun said: “If you ask me, I would say yes, it was a rousing speech, a strong speech. May be I should not have been so aggressive; may be, I should not have used the words which I did. However, certain expressions attributed to me have been distorted from what I spoke and one of the two CDs containing my speech has been doctored.”

“What people should realize is that I was speaking at a village where four girls had been raped. When I spoke, I wanted to instil confidence among victims, I wanted to offer hope to the hopeless. I don’t care about a warrant (for arrest) but what bothers me is that I should not be hurting anyone and, believe me, my intent was not to hurt anybody,” Varun said.

August 22, 2009

ഷാരൂഖിനെ അറിയില്ലെന്നോ അമേരിക്കക്ക്

സുരക്ഷാപരിശോധനയുടെ ഭാഗമായി ഷാരൂഖാനെ വരെ തടഞ്ഞു വയ്ക്കാന്‍ അമേരിക്കക്ക് ധൈര്യം വന്നെന്നോ? എന്തായാലും കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുക്കാന്‍ നമ്മുടെ ഒരാള്‍‌‌ അവിടെത്തന്നെ ഉണ്ടായത് നന്നായി. :-)

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

July 8, 2009

ഇടതു പക്ഷ തീവ്രവാദികള്‍‌‌‌‌ ഇക്കൊല്ലം കൊലപ്പെടുത്തിയവരുടെ ലിസ്റ്റ്‌‌‌‌‌‌‌‌‌‌


ആഭ്യന്തര മന്ത്രാലയം‌‌‌‌ പുറത്ത് വിട്ടകണക്കനുസരിച്ച് ഇക്കൊല്ലം ഇടതു പക്ഷതീവ്രവാദികള്‍‌‌‌‌ രാജ്യത്ത്‌ കൊലപ്പെടുത്തിയവരുടെ എണ്ണം‌‌ 455 ഓളംവരും‌‌. അതില്‍‌‌‌‌ 250 പേര്‍‌‌‌‌‌‌‌‌ സാധാരണക്കാരും 200 പേര്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌ പോലീസ്/അര്‍‌‌‌‌ദ്ധസൈനികഉദ്യോഗസ്ഥരുമാണ്. (
വിശദമായ പട്ടിക കാണുക.)

നക്സല്‍‌‌‌‌ ബാധിത സം‌‌സ്ഥാനങ്ങളായ ഛത്തിസ്ഗഡിലും‌‌‌‌ ഝാര്‍‌‌‌ഖണ്ഡിലും‌‌‌‌ വച്ചാണ് ഇതില്‍‌‌‌‌ 60 % പേരേയും തീവ്രവാദികള്‍‌‌‌‌കൊന്നത്. ഛത്തിസ്‌‌‌‌‌‌ഗഡില്‍‌‌‌‌ 148 പേരേയും‌‌
ഝാര്‍‌‌‌ഖണ്ഡില്‍‌‌‌‌ 122 പേരേയും‌‌.

കഴിഞ്ഞ മൂന്നു കൊല്ലമായി ഇടതുപക്ഷതീവ്രവാദികള്‍‌‌‌‌ ഏറ്റവും‌‌ കൂടുതല്‍‌‌ പേരെ കൊന്നത് ഛത്തിസ്‌‌‌‌ഗഡ് സം‌‌സ്ഥാനത്തിലാണ്.
2008 ല്‍
ഇടതുപക്ഷതീവ്രവാദികള്‍‌‌‌‌ രാജ്യത്താകമാനമായി 721 മരണങ്ങള്‍‌‌ക്ക് കാരണമായതില്‍ 242 ഉം‌‌‌‌‌‌‌‌‌‌ ഛത്തിസ്‌‌‌‌‌‌‌‌ഗഡിലായിരുന്നു.
2007 ല്‍‌‌‌‌ ഇടതു പക്ഷ തീവ്രവാദികള്‍ 1565 മരണങ്ങള്‍‌‌‌‌ക്ക് കാരണക്കാരായപ്പോള്‍‌‌‌‌ അതില്‍‌‌‌‌‌‌‌‌ 369 ഉം‌‌‌‌ ഛത്തിസ്‌‌‌‌ഗഡിലായിരുന്നു.


ആധാരം rediff news

July 4, 2009

ഒറീസ്സ കലാപത്തെക്കുറിച്ചുള്ള സത്യാവസ്ഥകള്‍‌‌‌‌‌‌

ഒറീസ്സ കലാപത്തെക്കുറിച്ചുള്ള സത്യാവസ്ഥകള്‍‌‌‌‌‌‌ പുറത്ത് വന്നു തുടങ്ങിയിരിക്കുന്നു.

ഈ വിഷയത്തെക്കുറിച്ച് വിശദമായി അല്പം പഴയ ഒരു പിഡിഎഫില്‍‌‌‌‌ ഉണ്ട് , ചര്‍‌‌‌‌ച്ച ഇവിടെയും‌‌‌‌.

ഇന്ന് ജസ്റ്റിസ് മോഹനപത്രയുടെ റിപ്പോര്‍‌‌‌‌ട്ടില്‍‌‌‌‌ വായിച്ചത് ഇവിടെ എടുത്തെഴുതുന്നു എന്നു മാത്രം‌‌. മലയാളം പത്രങ്ങള്‍‌‌‌‌ ഇത്തരം വാര്‍‌‌‌‌ത്തകള്‍‌‌‌‌ വിഴുങ്ങുകയാണല്ലോ പതിവ്.

ഹിന്ദുവില്‍‌‌‌‌ നിന്ന് - http://www.hindu.com/thehindu/holnus/000200907031222.htm

"Sources of the violence were deeply rooted in land disputes, conversion and re-conversion and fake certificate issues,"

"കലാപങ്ങളുടെ മൂലകാരണം വസ്തുതര്‍‌‌‌‌ക്കങ്ങളും‌‌‌‌, മതം മാറ്റവും‌‌‌‌, തിരിച്ചു മതം‌‌‌‌ മാറ്റലും‌‌‌‌, കള്ളസര്‍‌‌‌‌ട്ടിഫിക്കറ്റുകളും‌‌‌‌ ആയിരുന്നു. "........

"Suspicion among the scheduled tribe and scheduled caste inhabitants of Kandhamal is the main cause of riots with the tribals suspecting that 'Pano' dalits were capturing their land through fraudulent means," Justice Mohapatra said.

കള്ളത്തരം കാണിച്ച് പന പട്ടികജാതിക്കാര്‍‌‌‌‌ (ക്രിസ്തുമതം സ്വീകരിച്ചവര്‍‌‌‌‌‌‌) തങ്ങളുടെ ഭൂമി അടിച്ചുമാറ്റുന്നതായി ആദിവാസികള്‍‌‌‌‌ സം‌‌ശയിച്ചിരുന്നു.

"This was another factor behind tribal anger, he said suggesting the state government expedite freeing of tribal land in possession of non-tribals, take up fake certificate cases and remain vigilant to conversion and re-conversion. "

കള്ളസര്‍‌‌‌‌ട്ടിഫിക്കറ്റ് വാങ്ങിച്ച് ആദിവാസികളുടെ ഭൂമി പനകള്‍‌‌‌‌ക്ക് പതിച്ചു കൊടുക്കുന്ന പരിപാടി ഗവണ്മെന്റ് ത്വരിതപ്പെടുത്തിയിരുന്നു.


ഡി.എന്‍‌‌.എ ഇന്ഡ്യ എന്ന സൈറ്റില്‍‌‌‌‌ നിന്നും‌‌‌‌ - http://www.dnaindia.com/india/report_neglect-fired-up-tribals-in-kandhamal-report_1270857

"The tribals were aggrieved when they found out that non-tribals were taking away their jobs by giving false caste certificates. Even though the local administration was aware of this, it did nothing to stop the fraud."

കള്ള ജാതി സര്‍‌‌‌‌ട്ടിഫിക്കറ്റുകള്‍‌‌‌‌ ഉണ്ടാക്കി ആദിവാസികളുടെ ജോലി അടിച്ചുമാറ്റിക്കൊണ്ടിരിക്കുകയയിരുന്നു പുതു ക്രിസ്ത്യാനികള്‍‌‌‌‌ എന്ന്.

കൂടുതല്‍‌‌ വായനക്ക് -
http://economictimes.indiatimes.com/News/PoliticsNation/Judicial-Commission-seeks-state-action-to-stop-Kandhamal-violence/articleshow/4735082.cms
http://in.christiantoday.com/articles/land-disputes-negligence-cited-in-interim-report-kandhamal/4136.htm
http://news.google.com/news/more?pz=1&ned=us&cf=all&ncl=dVWJk4_QQscl02MBzZAHvTLSdD6sM


അല്ല എനിക്കിപ്പൊ ഒരു സം‌‌ശയം‌‌. ഈ ആദിവാസികളുടെ ഭൂമിയും‌‌ ജോലിയും ഒക്കെ അടിച്ചു മാറ്റുന്നവരെ മാത്രം ക്രിസ്ത്യാനികളാക്കിയതാണോ? അതോ ക്രിസ്ത്യാനികളായതിനു ശേഷം മാത്രം‌‌ അവരീ പരിപാടി തുടങ്ങിയതാണോ? രണ്ടായാലും എനിക്കൊന്നേ പറയാനുള്ളൂ, ഇരന്നു തിന്നുന്നവരെ തൊരന്നു തിന്നുന്നത് മഹാചെറ്റത്തരമാണേ.


ആദിവാസികള്‍‌‌‌‌ക്കെതിരായി ക്രിസ്ത്യന്‍‌‌‌‌ വോട്ട് ബാങ്കിനു വേണ്ടി പ്രചാരണം നടത്തിയ സഖാക്കന്മാരും‌‌, ഇന്ഡ്യയില്‍‌‌‌‌ മുഴുവന്‍‌‌ ന്യൂനപക്ഷപീഢനമാണെന്നും പറഞ്ഞ് പെറ്റീഷന്‍‌‌ ഓണ്‍‌‌‌‌ലൈനില്‍‌‌‌‌ പരാതിയിട്ട് രാജ്യത്തെ നാറ്റിച്ച അവര്‍‌‌‌‌ക്കിടയിലെ --- കളും‌‌ ഇപ്പോള്‍‌‌‌‌ എന്തു പറയുന്നാവോ. ആദിവാസികളെ ചൂഷണം ചെയ്തതിനെതിരേ അവര്‍‌‌‌‌ പ്രതികരിച്ചപ്പോള്‍‌‌‌‌ ഇവര്‍‌‌‌‌ക്കൊക്കെ വലിയ വിഷമായി. പക്ഷേ ആദിവാസികളെ അതുവരെ ചൂഷണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഇവര്ക്ക് ഇവിടെ ന്യൂനപക്ഷപീഢനമൊന്നുമുണ്ടായിരുന്നില്ല.

June 24, 2009

കുട്ടിയും കോലും‌‌

ഇതാണോ ആഫ്രിക്കന്‍‌‌ കുട്ടിയും കോലും?

June 15, 2009

ഒരു ജാതി,ഒരു... പക്ഷെ ഞങ്ങടെ ജാതിക്ക് സംവരണം വേണം

പരജാതിഭര്‍‌‌ത്സനം നടത്തി കാലം പോക്കുന്ന കുറേ ജന്മങ്ങളുണ്ട് ബ്ലോഗില്‍‌‌‌‌. ജാതി ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നവര്‍ എന്ന ലേബലാണ് ഇവര്‍ സ്വയം എടുത്ത് അണിയാര്. ഇവരുടെ യഥാര്ത്ഥ മുഖം എന്താണെന്നറിയാന്‍ വേണ്ടി ഒന്നു സംസാരിച്ചു നോക്കി.

ഇവരോട് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നല്ലേ ഗുരുദേവന്‍‌‌ പറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചാല്‍‌‌‌‌ ഉത്തരം ഇങ്ങനെ.

"ഗൂരുദേവന്റെ ഈവാചകങ്ങളേ എത്രസമര്‍ഥമായാണ്-ജാതിഹിന്ദുക്കള്‍ പ്രയോജനപെടുത്തുന്നത്.പിന്നോക്കജനത
ജാതിപറഞ്ഞു സമൂഹത്തിലുള്ള അവകാശാധികാരം സ്ഥാപിക്കുമ്പോള്‍ മാത്രം
ജാതിയൊരു ചീത്തവാക്കാകുന്നു.സമൂഹഗാര്‍ത്തത്തിലെ രക്തം പോലൊഴുകുന്ന ജാതിയെ മാറ്റിപിടിക്കണമത്രേ..."


പിന്നെ ഇങ്ങനെയും‌‌‌‌
അയിത്തം മാറിയപ്പോള്‍ ജാതിപോയന്നു ധരിപ്പിക്കാനുള്ളശ്രമം .
മര്‍ദ്ദിതജനത ജനാധിപത്യ രാഷ്ട്റിയാവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള പോരാട്ടത്തില്‍ കേന്ദ്രവിഷയമാക്കുന്നത്,ജാതിതന്നെയാണ്.ഗുരുദേവന്‍ നിങ്ങള്‍ക്ക്
സ്വീകാര്യനാവുന്നതിന്റെ ഗുട്ടന്‍സ്,"ജാതിയൊരുവിഷയമാവാത്തിടത്തോളം "
സേഫാണല്ലോ..?


അതായത് ജാതി പാടില്ലെന്ന് പറഞ്ഞ ഗുരുദേവന്‍‌‌ ഇന്നിവര്‍‌‌ക്കൊക്കെ ബാധ്യതയായിത്തുടങ്ങിയിരിക്കുന്നു. ഇന്നത്തെക്കാലത്തും‌‌‌‌ ജാതി വേണമെന്നും ജാതി അടിസ്ഥാനത്തില്‍‌‌ തന്നെ സം‌‌വരണം‌‌ വേണമെന്നും പറയാന്‍‌‌ ചളിപ്പുള്ളവരും ഇല്ലാത്തവരുമുണ്ട് ഇക്കൂട്ടത്തില്‍‌‌‌‌. പക്ഷേ പറയാന്‍‌‌ ചളിപ്പുണ്ടെങ്കിലും ഉള്ളിലിരുപ്പ് അതു തന്നെ. കുത്തിക്കുത്തി ചോദിച്ചാല്‍‌‌ തെല്ലു നാണത്തോടെ ഇങ്ങനെ മൊഴിയും‌‌‌‌.

ആഒറ്റചോദ്യത്തിനുള്ള ഉത്തരം ,ജാതി-
നിലനിന്നാലും ഇല്ലങ്കിലും ,ജാതിഅടിസ്ഥാനമാക്കിയ സം വരണരീതി തുടരുക
തന്നേ വേണം .നിലനിര്‍ത്തണോ,വേണ്ടയോ എന്നചോദ്യം കേട്ടാല്‍തോന്നും
ആ സുച്ച് തന്റെ കൈയിലാണന്ന്.



ജാതി നിര്‍‌‌മാര്‍‌‌ജ്ജനം എന്ന പേരില്‍‌‌ മറ്റു ജാതികളെ അപഹസിച്ചു കൊണ്ടിരുന്നയാ‌‌ള്‍‌‌ പെട്ടെന്ന് ജാതി വേണമെന്ന് പറഞ്ഞപ്പോ‌‌ള്‍‌‌ അത് കേട്ടുകൊണ്ടിരുന്ന ഒരു പയ്യന്‍ ഇങ്ങനെ ചോദിച്ചു.
"അപ്പോള്‍, ഞാന്‍ പറഞ്ഞത് സത്യമല്ലേ? ഇയാള്‍ക്ക് ജാതി ഇവിടെ തുടെരണം... അതിന്റെ പേരില്‍ എന്ത് കിട്ടിയാലും മുതലാളിമാര്‍ അടക്കം നക്കി തിന്നണം. അത് പാവപ്പെട്ട , നിങ്ങള്‍ ചീത്തയും തെറിയും വിളിക്കുന്ന 'സവര്‍ണ്ണ' ഹിന്ദുക്കള്‍ കഷ്ടപ്പെട്ട കാശ് കൊണ്ട് തന്നെ വേണം താനും.. പക്ഷെ, അതൊന്നും പറഞ്ഞു കളിയാക്കാന്‍ ഒരുത്തനും വന്നേക്കരുത്!!"

അതിനുത്തരം പറഞ്ഞത് അടുത്ത ജാതി നിര്മാര്‍ജനക്കാരന്‍, എണ്ണിയെണ്ണി 7 വാര്‍‌‌ത്തകളും കെട്ടിച്ചമച്ചുകൊണ്ടായിരുന്നു വരവ്. കെട്ടിച്ചമച്ച വാര്‍‌‌ത്തകളെ കളിയാക്കാന്‍‌‌ പട്ടിണിപ്പാറയില്‍‌‌ വച്ച് എട്ടുവീട്ടില്‍‌‌ രാഘവന്‍ പിള്ള നടത്തിയ ഈ ക്രൂരകൃത്യത്തിന്റെ വീഡിയോ ലിങ്ക് കൊടുത്തു. ഉടനേ ആ സിനിമയില്‍‌‌ അഭിനയിച്ച അഭിനേതാവിന്റെ ജാതി പറഞ്ഞു കൊണ്ട് മറുപടി.



അക്കമിട്ടു നിരത്തിയ കെട്ടുകഥകള്‍ ഒരു തമാശക്ക് ചേര്‍ത്തതാണ്.അസ്തലവിസ്തയുടെ ശേഷക്കാരന്‍ മോഹനലാലന്നായര്‍
പറഞ്ഞുതന്ന സംഭവങ്ങളാണ്.ശൂദ്രാണികളുടെ ക്രൂരകൃത്യങ്ങള്‍ക്ക് ഒരു പൊടിപ്പും
തൊങ്ങലും ഒക്കെ ചാര്‍ത്തണ്ടെ,അതിനുവേണ്ടി ചെയ്തതാണ്,വിട്ടുകള !!!!


അതായത് കെട്ടിച്ചമച്ച വാര്‍‌‌ത്തക‌‌ള്‍‌‌ തമാശക്ക് ചേര്‍‌‌ത്തതാണെന്ന്! മോഹന്‍‌‌ലാലിനെയാണ്‍‌‌ മോഹനലാലന്നായര്‍‌‌ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്!!!

ഇതിനു മറുപടിയായി അസ്തലവിസ്ത ചോദിച്ച കമന്റാണ്‍‌‌ താഴെ കൊടുക്കുന്നത്. ഇതിനു മറുപടി പറയാതെ തെറിവിളി നടത്തി മുക്കിക്കളയാനാണ് പരിപാടി എന്നു തോന്നിയതിനാല്‍‌‌‌‌‌‌ ഇതിവിടെ എന്റെ ബ്ലോഗിലും‌‌ കിടക്കട്ടെ എന്നു വച്ചു. കമന്റ് വായിക്കുന്നതിനു മുമ്പ് ഈ വീഡിയോ ഒന്നു കാണുക.



ഈ കമന്റിന്റെ ലിങ്ക് ഇതാ.

"എല്ലാം മോഹനലാലന്നായന്മാരുടെ ‘എട്ടുവീട്ടില്‍ രാഘവന്‍പിള്ള’ മോഡല്‍ ക്രൂരക്രിത്യങ്ങളാണെന്നല്ലേ അസ്തവിസ്തമാര്‍ ധരിച്ചിരിക്കുന്നത്. "

നിന്ന നില്പില്‍‌‌ നിസ്സഹായന്‍‌‌‌‌‌‌ കുറേ വാര്‍‌‌ത്തക‌‌ള്‍‌‌ സൃഷ്ടിക്കുന്നതു കണ്ടപ്പോഴാണ്‍‌‌ ഇതൊക്കെ മലയാളി കുറേ കണ്ടതാണെന്നറിയിക്കാന്‍‌‌
ബോയിങ്ങ് ബോയിങ്ങ് എന്ന സിനിമയിലെ ഒരു കോമഡി സീനിന്റെ ക്ലിപ്പ് കൊടുത്തു. അപ്പോ‌‌ള്‍‌‌ ആ സിനിമയില്‍‌‌‌‌ അഭിനയിച്ച അഭിനേതാവിന്റെ ജാതി പറഞ്ഞ് മറുപടി. ഇങ്ങനെയാണോ നിസ്സഹായാ എല്ലാ സിനിമയും കാണുന്നേ. എല്ലാ സിനിമാ നടന്മാരുടേയും ജാതി അറിഞ്ഞു വച്ചിരിക്കുകയാണല്ലേ. ജാതിവെറിയില്ലാത്ത ഒരു മനുഷ്യനാണ്‍‌‌ ആ ക്ലിപ്പ് കാണുന്നതെങ്കില്‍‌‌ ,വാര്‍‌‌ത്ത കെട്ടിച്ചമച്ചതിനെ കളിയാക്കുകയാണെന്ന് മനസ്സിലാക്കിയേനേ. അല്ലെങ്കില്‍‌‌ കെട്ടിച്ചമച്ച വാര്‍‌‌ത്തക‌‌ള്‍‌‌ക്ക് ആധാരമായി ഒരു കൊച്ചു തെളിവെങ്കിലും കൊണ്ട് വന്നേനെ. ഇതു രണ്ടും ചെയ്യാതെ സിനിമയില്‍‌‌ അഭിനയിച്ച കഥാപാത്രത്തിന്റെ ജാതി പറഞ്ഞ് മറുപടി പറഞ്ഞത്, പച്ചയായ മലയാളത്തില്‍‌‌ പറഞ്ഞാല്‍‌‌ ---------------------തരമായിപ്പോയി(ഞാന്‍ പറയുന്നില്ല, താന്‍‌‌ തന്നെ പൂരിപ്പിച്ചോ). ഇങ്ങനെയുള്ള താനാണോ ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍‌‌ പോകുന്നത്? :-)

1. കാര്യമെന്തൊക്കെ പറഞ്ഞാലും ചാര്‍‌‌വാകന്‍ തന്റെ നിലപാട് (ജാതിവ്യവസ്ഥ തുടരണമെന്നും‌‌, ജാതിയുടെ അടിസ്ഥാനത്തില്‍‌‌ത്തന്നെ സം‌‌വരണം തുടരണമെന്നും‌‌) യാതൊരു സം‌‌ശയത്തിനും ഇടനല്കാതെ വ്യക്തമാക്കിയിട്ടുള്ളതാണ്‍‌‌‌‌. ഇതേ നിലപാട് ചിത്രകാരനും വ്യക്തമാക്കിയിട്ടുള്ളതാണ്‍‌‌. 'നിസ്സഹായന്‍‌‌' എന്ന ബ്ലോഗറുടെ നിലപാടെന്താണ്‍‌‌ ഈ വിഷയത്തില്‍‌‌? ജാതിവ്യവസ്ഥ തുടരണോ, സം‌‌വരണം ജാതി അടിസ്ഥാനത്തില്‍‌‌ത്തന്നെ തുടരണോ? (ചാര്‍‌‌വാകനെക്കൊണ്ട് ഈ ചോദ്യത്തിന്‍ ഉത്തരം പറയിപ്പിക്കാന്‍‌‌ അസ്തലവിസ്തക്ക് പലപ്രാവശ്യം ചോദിക്കേണ്ടി വന്നു. ഇനി നിസ്സഹായനൊരുത്തരം പറയണമെങ്കില്‍‌‌ 10 പ്രാവശ്യം ചോദ്യം വരണമെങ്കില്‍‌‌ അസ്തലവിസ്തക്ക് വിരോധമൊന്നുമില്ല കേട്ടോ.)

2. ഒരു ഇന്ഡ്യാക്കാരന്റെ ആവറേജ് വാര്‍‌‌ഷികവരുമാനമാണ്‍‌‌ ഏതാണ്ട് 35,000 രൂപ. എട്ടുലക്ഷം‌‌ വരെ വരുമാനമുള്ളവര്‍‌‌ക്കും(ഒരു സാധാരണ ഇന്ഡ്യാക്കാരന്റെ വരുമാനത്തിന്റെ പത്തിരട്ടിയിലധികം‌‌‌‌) സം‌‌വരണം കൊടുത്തില്ലെങ്കില്‍‌‌ തങ്ങളുടെ ജാതിയില്‍‌‌പ്പെട്ടവര്‍‌‌‌‌ക്ക് സം‌‌വരണം ലഭിക്കുകയില്ല എന്നു ആരെങ്കിലും പറയുന്നെങ്കില്‍‌‌ ആ ജാതി പണ്ടേക്കു പണ്ടേ സാമൂഹികമായി ഉയര്‍‌‌ച്ച പ്രാപിച്ചതാണെന്നും‌‌, അവര്‍‌‌‌‌ , ദരിദ്രരാണെങ്കിലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍‌‌‌‌ സം‌‌വരണത്തില്‍‌‌‌‌ നിന്നും മാറ്റിനിര്‍‌‌ത്തപ്പെട്ടരെ മാത്രമല്ല, ഏറ്റവും താഴേക്കിടയിലുള്ളവര്‍‌‌‌‌ക്ക്, ദളിതര്‍‌‌ക്ക്, ആദിവാസിക‌‌ള്‍‌‌‌‌ക്ക് തുടങ്ങിയവര്‍‌‌ക്കൊക്കെ ലഭിക്കേണ്ട വിഭവങ്ങ‌‌ള്‍‌‌/ഭക്ഷണം‌‌‌‌ തുരന്നു തിന്നുകയാണ്‍‌‌ ചെയ്യുന്നത് എന്നും അസ്തലവിസ്ത അഭിപ്രായപ്പെടുകയുണ്ടായി.
കൃത്യമായി പറഞ്ഞാല്‍‌‌ , ഇരന്നു തിന്നുന്നവരെ തൊരന്നു തിന്നുന്ന തൊരപ്പന്മാര്‍‌‌ എന്നാണ്‍‌‌ അസ്തലവിസ്ത പറഞ്ഞത്. ആ ആരോപണത്തിന്‍ ഉപോല്‍‌‌ഫലകമായി അസ്തലവിസ്ത യുറ്റ്യൂബിലെ ഈ വീഡിയോ ഹാജരാക്കുകയുമുണ്ടായി. ഈ തൊരപ്പന്മാര്‍‌‌ക്ക് ,അഥവാ ഇരന്നു തിന്നുവരെ തുരന്നു തിന്നുന്നവര്‍‌‌‌‌ക്ക്, ജാതി നിലനിര്‍‌‌ത്തുന്നതിനും‌‌‌‌ അതിന്റെ പേരില്‍‌‌ കാലാകാലത്തോളം സം‌‌വരണം ലഭിക്കുന്നതിനും ഉള്ള അടവാണ്‍‌‌ 'നിസ്സഹായന്‍‌‌ മോഹന്‍ലാലില്‍‌‌ മോഹനലാലന്‍നായരെക്കണ്ടപോലെ' എന്തിലും ഏതിലും ജാതികണ്ടെത്തുന്നതെന്നും‌‌ ആരെയും ജാതിപറഞ്ഞ് ആക്ഷേപിക്കുന്നതെന്നും അസ്തലവിസ്ത പറഞ്ഞാല്‍‌‌ സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടല്ലാതെ അതിനെ നിഷേധിക്കാന്‍‌‌ നിസ്സഹായനോ ചാര്‍‌‌വാകനോ കഴിയുമോ?