April 6, 2010

ആദരവ് തോന്നിപ്പോവുന്നതാണ്

"മൊസാദിനെ ഭക്ത്യാദരപൂര്‍‌‌വ്വം‌‌ കാണുന്നവര്‍‌‌ അറിയാന്‍‌‌‌‌" എന്ന പേരില്‍‌‌ ഇടതുപക്ഷാനുകൂല ജാഗ്രത എന്ന ബ്ളോഗില്‍‌‌ വന്ന ലേഖനം‌‌ വായിച്ചപ്പോള്‍‌‌ തോന്നിയത്.

യുദ്ധക്കുറ്റവാളിയായ ഐക്മാനെ വിചാരണ ചെയ്ത് ശിക്ഷിച്ചത് "ഈ സമാനതകളില്ലാത്ത ഓപ്പറേഷ" നെന്നാണു പ്രസ്തുത ലേഖനത്തില്‍‌‌ വിശേഷിപ്പിച്ചിരിക്കുന്നത്. ബ്രാക്കറ്റില്‍‌‌ "ജൂതവംശഹത്യയുടെ കാര്‍മികരിലൊരാളായ ഐക്മാന് ഉചിതമായ ശിക്ഷ ലഭിക്കേണ്ടതായിരുന്നുവെന്ന കാര്യത്തില്‍ ഫാസിസത്തെ കൈമെയ് മറന്ന് എതിര്‍ക്കുന്നവര്‍ക്ക് അന്നും ഇന്നും അഭിപ്രായവ്യത്യാസമില്ല" എന്ന ഒരു ജാമ്യവും‌‌.

അതായത് ലേഖകന്റെ അഭിപ്രായത്തില്‍‌‌‌‌ , ഇയാള്‍‌‌‌‌ക്ക് (മിനിമം‌‌ നാലുലക്ഷത്തി മുപ്പതിനായിരം‌‌ പേരെയെങ്കിലും‌‌‌‌‌‌‌‌ ഗ്യാസ് ചേമ്പറുകളിലേക്കയച്ച് കൊലപ്പെടുത്തിയ) ഉചിതമായ ശിക്ഷ കൊടുക്കേണ്ടതാണെന്ന കാര്യത്തില്‍‌‌ ഫാസിസത്തെ എതിര്‍‌‌ക്കുന്നവര്‍‌‌ക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല, പക്ഷേ ഇസ്രായേല്‍‌‌ ചെയ്തത് ശരിയായില്ല.

കൊലപാതകി (നാലു ലക്ഷം‌‌ പേരെയൊക്കെ കൊന്നയാളെ കൊലപാതകി എന്നു വിളിച്ചാല്‍‌‌ മതിയോ എന്നൊരു സം‌‌ശയവുമുണ്ട്.) മറ്റൊരു രാജ്യത്ത് കള്ളപ്പേരില്‍‌‌ ഒളിച്ചു കഴിയുന്നു, അയാളെ ഒരു കുഞ്ഞുപോലുമറിയാതെ കടത്തിക്കൊണ്ട് വന്ന് മാന്യമായ വിചാരണ നല്കി നിയമപ്രകാരം‌‌ ശിക്ഷിക്കുക. മൊസാദ് തീര്‍‌‌ച്ചയായും‌‌ ആദരം‌‌ അര്‍‌‌ഹിക്കുന്നു ഇക്കാര്യത്തില്‍‌‌‌‌.

കൂട്ടത്തില്‍‌‌, നൂറുകണക്കിനു ഇന്‍‌‌ഡ്യാക്കാരെ കൊലപ്പെടുത്തിയ ദാവൂദ് ഇബ്രാഹിം‌‌ തൊട്ടടുത്ത് പാക്കിസ്ഥാനില്‍‌‌ സുഖമായി കഴിയുന്നത് അറിഞ്ഞിട്ടും അയാളെ തട്ടിക്കൊണ്ടു വന്നു വിചാരണ ചെയ്യുന്നത് പോയിട്ട് അയാളുടെ വാസസ്ഥലം‌‌ പോലും‌‌ തെളിവു സഹിതം‌‌ കണ്ടുപിടിച്ച് ഇന്റര്‍‌‌പോളിനെയോ മറ്റോ ഏല്പിക്കാന്‍‌‌ പറ്റാത്ത നമ്മുടെ സമാന അന്വേഷണ സം‌‌വിധാനങ്ങളെക്കുറിച്ച് സങ്കടവും‌‌ തോന്നി.

1 comment:

അസ്തലവിസ്ത said...

"മൊസാദിനെ ഭക്ത്യാദരപൂര്‍‌‌വ്വം‌‌ കാണുന്നവര്‍‌‌ അറിയാന്‍‌‌‌‌" എന്ന പേരില്‍‌‌ ജാഗ്രത എന്ന ബ്ളോഗില്‍‌‌ വന്ന ലേഖനം‌‌ വായിച്ചപ്പോള്‍‌‌ തോന്നിയത്.