June 15, 2009

ഒരു ജാതി,ഒരു... പക്ഷെ ഞങ്ങടെ ജാതിക്ക് സംവരണം വേണം

പരജാതിഭര്‍‌‌ത്സനം നടത്തി കാലം പോക്കുന്ന കുറേ ജന്മങ്ങളുണ്ട് ബ്ലോഗില്‍‌‌‌‌. ജാതി ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നവര്‍ എന്ന ലേബലാണ് ഇവര്‍ സ്വയം എടുത്ത് അണിയാര്. ഇവരുടെ യഥാര്ത്ഥ മുഖം എന്താണെന്നറിയാന്‍ വേണ്ടി ഒന്നു സംസാരിച്ചു നോക്കി.

ഇവരോട് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നല്ലേ ഗുരുദേവന്‍‌‌ പറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചാല്‍‌‌‌‌ ഉത്തരം ഇങ്ങനെ.

"ഗൂരുദേവന്റെ ഈവാചകങ്ങളേ എത്രസമര്‍ഥമായാണ്-ജാതിഹിന്ദുക്കള്‍ പ്രയോജനപെടുത്തുന്നത്.പിന്നോക്കജനത
ജാതിപറഞ്ഞു സമൂഹത്തിലുള്ള അവകാശാധികാരം സ്ഥാപിക്കുമ്പോള്‍ മാത്രം
ജാതിയൊരു ചീത്തവാക്കാകുന്നു.സമൂഹഗാര്‍ത്തത്തിലെ രക്തം പോലൊഴുകുന്ന ജാതിയെ മാറ്റിപിടിക്കണമത്രേ..."


പിന്നെ ഇങ്ങനെയും‌‌‌‌
അയിത്തം മാറിയപ്പോള്‍ ജാതിപോയന്നു ധരിപ്പിക്കാനുള്ളശ്രമം .
മര്‍ദ്ദിതജനത ജനാധിപത്യ രാഷ്ട്റിയാവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള പോരാട്ടത്തില്‍ കേന്ദ്രവിഷയമാക്കുന്നത്,ജാതിതന്നെയാണ്.ഗുരുദേവന്‍ നിങ്ങള്‍ക്ക്
സ്വീകാര്യനാവുന്നതിന്റെ ഗുട്ടന്‍സ്,"ജാതിയൊരുവിഷയമാവാത്തിടത്തോളം "
സേഫാണല്ലോ..?


അതായത് ജാതി പാടില്ലെന്ന് പറഞ്ഞ ഗുരുദേവന്‍‌‌ ഇന്നിവര്‍‌‌ക്കൊക്കെ ബാധ്യതയായിത്തുടങ്ങിയിരിക്കുന്നു. ഇന്നത്തെക്കാലത്തും‌‌‌‌ ജാതി വേണമെന്നും ജാതി അടിസ്ഥാനത്തില്‍‌‌ തന്നെ സം‌‌വരണം‌‌ വേണമെന്നും പറയാന്‍‌‌ ചളിപ്പുള്ളവരും ഇല്ലാത്തവരുമുണ്ട് ഇക്കൂട്ടത്തില്‍‌‌‌‌. പക്ഷേ പറയാന്‍‌‌ ചളിപ്പുണ്ടെങ്കിലും ഉള്ളിലിരുപ്പ് അതു തന്നെ. കുത്തിക്കുത്തി ചോദിച്ചാല്‍‌‌ തെല്ലു നാണത്തോടെ ഇങ്ങനെ മൊഴിയും‌‌‌‌.

ആഒറ്റചോദ്യത്തിനുള്ള ഉത്തരം ,ജാതി-
നിലനിന്നാലും ഇല്ലങ്കിലും ,ജാതിഅടിസ്ഥാനമാക്കിയ സം വരണരീതി തുടരുക
തന്നേ വേണം .നിലനിര്‍ത്തണോ,വേണ്ടയോ എന്നചോദ്യം കേട്ടാല്‍തോന്നും
ആ സുച്ച് തന്റെ കൈയിലാണന്ന്.ജാതി നിര്‍‌‌മാര്‍‌‌ജ്ജനം എന്ന പേരില്‍‌‌ മറ്റു ജാതികളെ അപഹസിച്ചു കൊണ്ടിരുന്നയാ‌‌ള്‍‌‌ പെട്ടെന്ന് ജാതി വേണമെന്ന് പറഞ്ഞപ്പോ‌‌ള്‍‌‌ അത് കേട്ടുകൊണ്ടിരുന്ന ഒരു പയ്യന്‍ ഇങ്ങനെ ചോദിച്ചു.
"അപ്പോള്‍, ഞാന്‍ പറഞ്ഞത് സത്യമല്ലേ? ഇയാള്‍ക്ക് ജാതി ഇവിടെ തുടെരണം... അതിന്റെ പേരില്‍ എന്ത് കിട്ടിയാലും മുതലാളിമാര്‍ അടക്കം നക്കി തിന്നണം. അത് പാവപ്പെട്ട , നിങ്ങള്‍ ചീത്തയും തെറിയും വിളിക്കുന്ന 'സവര്‍ണ്ണ' ഹിന്ദുക്കള്‍ കഷ്ടപ്പെട്ട കാശ് കൊണ്ട് തന്നെ വേണം താനും.. പക്ഷെ, അതൊന്നും പറഞ്ഞു കളിയാക്കാന്‍ ഒരുത്തനും വന്നേക്കരുത്!!"

അതിനുത്തരം പറഞ്ഞത് അടുത്ത ജാതി നിര്മാര്‍ജനക്കാരന്‍, എണ്ണിയെണ്ണി 7 വാര്‍‌‌ത്തകളും കെട്ടിച്ചമച്ചുകൊണ്ടായിരുന്നു വരവ്. കെട്ടിച്ചമച്ച വാര്‍‌‌ത്തകളെ കളിയാക്കാന്‍‌‌ പട്ടിണിപ്പാറയില്‍‌‌ വച്ച് എട്ടുവീട്ടില്‍‌‌ രാഘവന്‍ പിള്ള നടത്തിയ ഈ ക്രൂരകൃത്യത്തിന്റെ വീഡിയോ ലിങ്ക് കൊടുത്തു. ഉടനേ ആ സിനിമയില്‍‌‌ അഭിനയിച്ച അഭിനേതാവിന്റെ ജാതി പറഞ്ഞു കൊണ്ട് മറുപടി.അക്കമിട്ടു നിരത്തിയ കെട്ടുകഥകള്‍ ഒരു തമാശക്ക് ചേര്‍ത്തതാണ്.അസ്തലവിസ്തയുടെ ശേഷക്കാരന്‍ മോഹനലാലന്നായര്‍
പറഞ്ഞുതന്ന സംഭവങ്ങളാണ്.ശൂദ്രാണികളുടെ ക്രൂരകൃത്യങ്ങള്‍ക്ക് ഒരു പൊടിപ്പും
തൊങ്ങലും ഒക്കെ ചാര്‍ത്തണ്ടെ,അതിനുവേണ്ടി ചെയ്തതാണ്,വിട്ടുകള !!!!


അതായത് കെട്ടിച്ചമച്ച വാര്‍‌‌ത്തക‌‌ള്‍‌‌ തമാശക്ക് ചേര്‍‌‌ത്തതാണെന്ന്! മോഹന്‍‌‌ലാലിനെയാണ്‍‌‌ മോഹനലാലന്നായര്‍‌‌ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്!!!

ഇതിനു മറുപടിയായി അസ്തലവിസ്ത ചോദിച്ച കമന്റാണ്‍‌‌ താഴെ കൊടുക്കുന്നത്. ഇതിനു മറുപടി പറയാതെ തെറിവിളി നടത്തി മുക്കിക്കളയാനാണ് പരിപാടി എന്നു തോന്നിയതിനാല്‍‌‌‌‌‌‌ ഇതിവിടെ എന്റെ ബ്ലോഗിലും‌‌ കിടക്കട്ടെ എന്നു വച്ചു. കമന്റ് വായിക്കുന്നതിനു മുമ്പ് ഈ വീഡിയോ ഒന്നു കാണുക.ഈ കമന്റിന്റെ ലിങ്ക് ഇതാ.

"എല്ലാം മോഹനലാലന്നായന്മാരുടെ ‘എട്ടുവീട്ടില്‍ രാഘവന്‍പിള്ള’ മോഡല്‍ ക്രൂരക്രിത്യങ്ങളാണെന്നല്ലേ അസ്തവിസ്തമാര്‍ ധരിച്ചിരിക്കുന്നത്. "

നിന്ന നില്പില്‍‌‌ നിസ്സഹായന്‍‌‌‌‌‌‌ കുറേ വാര്‍‌‌ത്തക‌‌ള്‍‌‌ സൃഷ്ടിക്കുന്നതു കണ്ടപ്പോഴാണ്‍‌‌ ഇതൊക്കെ മലയാളി കുറേ കണ്ടതാണെന്നറിയിക്കാന്‍‌‌
ബോയിങ്ങ് ബോയിങ്ങ് എന്ന സിനിമയിലെ ഒരു കോമഡി സീനിന്റെ ക്ലിപ്പ് കൊടുത്തു. അപ്പോ‌‌ള്‍‌‌ ആ സിനിമയില്‍‌‌‌‌ അഭിനയിച്ച അഭിനേതാവിന്റെ ജാതി പറഞ്ഞ് മറുപടി. ഇങ്ങനെയാണോ നിസ്സഹായാ എല്ലാ സിനിമയും കാണുന്നേ. എല്ലാ സിനിമാ നടന്മാരുടേയും ജാതി അറിഞ്ഞു വച്ചിരിക്കുകയാണല്ലേ. ജാതിവെറിയില്ലാത്ത ഒരു മനുഷ്യനാണ്‍‌‌ ആ ക്ലിപ്പ് കാണുന്നതെങ്കില്‍‌‌ ,വാര്‍‌‌ത്ത കെട്ടിച്ചമച്ചതിനെ കളിയാക്കുകയാണെന്ന് മനസ്സിലാക്കിയേനേ. അല്ലെങ്കില്‍‌‌ കെട്ടിച്ചമച്ച വാര്‍‌‌ത്തക‌‌ള്‍‌‌ക്ക് ആധാരമായി ഒരു കൊച്ചു തെളിവെങ്കിലും കൊണ്ട് വന്നേനെ. ഇതു രണ്ടും ചെയ്യാതെ സിനിമയില്‍‌‌ അഭിനയിച്ച കഥാപാത്രത്തിന്റെ ജാതി പറഞ്ഞ് മറുപടി പറഞ്ഞത്, പച്ചയായ മലയാളത്തില്‍‌‌ പറഞ്ഞാല്‍‌‌ ---------------------തരമായിപ്പോയി(ഞാന്‍ പറയുന്നില്ല, താന്‍‌‌ തന്നെ പൂരിപ്പിച്ചോ). ഇങ്ങനെയുള്ള താനാണോ ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍‌‌ പോകുന്നത്? :-)

1. കാര്യമെന്തൊക്കെ പറഞ്ഞാലും ചാര്‍‌‌വാകന്‍ തന്റെ നിലപാട് (ജാതിവ്യവസ്ഥ തുടരണമെന്നും‌‌, ജാതിയുടെ അടിസ്ഥാനത്തില്‍‌‌ത്തന്നെ സം‌‌വരണം തുടരണമെന്നും‌‌) യാതൊരു സം‌‌ശയത്തിനും ഇടനല്കാതെ വ്യക്തമാക്കിയിട്ടുള്ളതാണ്‍‌‌‌‌. ഇതേ നിലപാട് ചിത്രകാരനും വ്യക്തമാക്കിയിട്ടുള്ളതാണ്‍‌‌. 'നിസ്സഹായന്‍‌‌' എന്ന ബ്ലോഗറുടെ നിലപാടെന്താണ്‍‌‌ ഈ വിഷയത്തില്‍‌‌? ജാതിവ്യവസ്ഥ തുടരണോ, സം‌‌വരണം ജാതി അടിസ്ഥാനത്തില്‍‌‌ത്തന്നെ തുടരണോ? (ചാര്‍‌‌വാകനെക്കൊണ്ട് ഈ ചോദ്യത്തിന്‍ ഉത്തരം പറയിപ്പിക്കാന്‍‌‌ അസ്തലവിസ്തക്ക് പലപ്രാവശ്യം ചോദിക്കേണ്ടി വന്നു. ഇനി നിസ്സഹായനൊരുത്തരം പറയണമെങ്കില്‍‌‌ 10 പ്രാവശ്യം ചോദ്യം വരണമെങ്കില്‍‌‌ അസ്തലവിസ്തക്ക് വിരോധമൊന്നുമില്ല കേട്ടോ.)

2. ഒരു ഇന്ഡ്യാക്കാരന്റെ ആവറേജ് വാര്‍‌‌ഷികവരുമാനമാണ്‍‌‌ ഏതാണ്ട് 35,000 രൂപ. എട്ടുലക്ഷം‌‌ വരെ വരുമാനമുള്ളവര്‍‌‌ക്കും(ഒരു സാധാരണ ഇന്ഡ്യാക്കാരന്റെ വരുമാനത്തിന്റെ പത്തിരട്ടിയിലധികം‌‌‌‌) സം‌‌വരണം കൊടുത്തില്ലെങ്കില്‍‌‌ തങ്ങളുടെ ജാതിയില്‍‌‌പ്പെട്ടവര്‍‌‌‌‌ക്ക് സം‌‌വരണം ലഭിക്കുകയില്ല എന്നു ആരെങ്കിലും പറയുന്നെങ്കില്‍‌‌ ആ ജാതി പണ്ടേക്കു പണ്ടേ സാമൂഹികമായി ഉയര്‍‌‌ച്ച പ്രാപിച്ചതാണെന്നും‌‌, അവര്‍‌‌‌‌ , ദരിദ്രരാണെങ്കിലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍‌‌‌‌ സം‌‌വരണത്തില്‍‌‌‌‌ നിന്നും മാറ്റിനിര്‍‌‌ത്തപ്പെട്ടരെ മാത്രമല്ല, ഏറ്റവും താഴേക്കിടയിലുള്ളവര്‍‌‌‌‌ക്ക്, ദളിതര്‍‌‌ക്ക്, ആദിവാസിക‌‌ള്‍‌‌‌‌ക്ക് തുടങ്ങിയവര്‍‌‌ക്കൊക്കെ ലഭിക്കേണ്ട വിഭവങ്ങ‌‌ള്‍‌‌/ഭക്ഷണം‌‌‌‌ തുരന്നു തിന്നുകയാണ്‍‌‌ ചെയ്യുന്നത് എന്നും അസ്തലവിസ്ത അഭിപ്രായപ്പെടുകയുണ്ടായി.
കൃത്യമായി പറഞ്ഞാല്‍‌‌ , ഇരന്നു തിന്നുന്നവരെ തൊരന്നു തിന്നുന്ന തൊരപ്പന്മാര്‍‌‌ എന്നാണ്‍‌‌ അസ്തലവിസ്ത പറഞ്ഞത്. ആ ആരോപണത്തിന്‍ ഉപോല്‍‌‌ഫലകമായി അസ്തലവിസ്ത യുറ്റ്യൂബിലെ ഈ വീഡിയോ ഹാജരാക്കുകയുമുണ്ടായി. ഈ തൊരപ്പന്മാര്‍‌‌ക്ക് ,അഥവാ ഇരന്നു തിന്നുവരെ തുരന്നു തിന്നുന്നവര്‍‌‌‌‌ക്ക്, ജാതി നിലനിര്‍‌‌ത്തുന്നതിനും‌‌‌‌ അതിന്റെ പേരില്‍‌‌ കാലാകാലത്തോളം സം‌‌വരണം ലഭിക്കുന്നതിനും ഉള്ള അടവാണ്‍‌‌ 'നിസ്സഹായന്‍‌‌ മോഹന്‍ലാലില്‍‌‌ മോഹനലാലന്‍നായരെക്കണ്ടപോലെ' എന്തിലും ഏതിലും ജാതികണ്ടെത്തുന്നതെന്നും‌‌ ആരെയും ജാതിപറഞ്ഞ് ആക്ഷേപിക്കുന്നതെന്നും അസ്തലവിസ്ത പറഞ്ഞാല്‍‌‌ സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടല്ലാതെ അതിനെ നിഷേധിക്കാന്‍‌‌ നിസ്സഹായനോ ചാര്‍‌‌വാകനോ കഴിയുമോ?

7 comments:

അസ്തലവിസ്ത said...

ഇതിവിടെക്കിടക്കട്ടെ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇനി നമുക്ക് കുമാരനാശാന്റ്റെ പിതൃപരമ്പരകളെ തെറി വിളിക്കാം.. ഇവനൊക്കെ ആ *(&^$^%$ നായന്മാരുടെ അടിമയല്ല്യോ? ജാതി വേണ്ട പോലും.. "ച" കാരാദികളെവിടെ? ചിലപ്പോ പുതിയ തെറികള്‍ ഗവേഷണത്തിലൂടെ കണ്ടു പിടിക്കാന്‍ വല്ല ബ്ലോഗ്‌ മീറ്റും അറേഞ്ച് ചെയ്യാനുള്ള തിരക്കിലാവും..


“ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിര്‍ തണ്ണീരിതാശു നീ

ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാള്‍:-

“അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?

നീചനാരിതന്‍ കൈയാല്‍ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാര്‍?

കോപമേലരുതേ; ജലം തന്നാ‍ലും
പാപമുണ്ടാ മിവളൊരു ചണ്ഡാലി;

ഗ്രാമത്തില്‍ പുറത്തിങ്ങു വസിക്കുന്ന
‘ചാമര്‍’ നായകന്‍ തന്റെ കിടാത്തി ഞാന്‍

ഓതിനാന്‍ ഭിക്ഷുവേറ്റ വിലക്ഷനായ്
“ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി,

ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”

Anonymous said...

അസ്തലവിസ്ത,

ജാതി പ്രാന്ത്‌ പറയുന്നത് പോട്ടെ, വിവരമില്ലാതെ ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലേ? വെറുതെ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുകയും മര്യാദക്കുള്ള ചോദ്യങ്ങള്‍ക്ക് മറുപടി തരാതിരിക്കുകയും ചെയ്യുക. എന്താണ് ഉദ്ദേശം എന്ന് പോലും പറയുക വയ്യ. ഇക്കൂട്ടര്‍ സമൂഹത്തില്‍ തെറി വിളിച്ചിട്ടാണെങ്കിലും ജാതി എന്നത് എല്ലാവരുടെയും മനസ്സില്‍ കുടിയിരുത്താനും അത് വഴി എന്തെക്കെയോ നേടാനും ശ്രമിക്കുന്നു..

ചോദ്യങ്ങള്‍ക്ക് മറുപടി തരില്ല, വൃത്തികെട്ട ഭാഷ ഉപയോഗിക്കും, വെറുതെ കുറെ ജല്‍പ്പനങ്ങള്‍ വിളിച്ചു കൂവും.. അവയ്ക്ക് എന്ത് അടിസ്ഥാനം എന്നുപോലും ആര്‍ക്കും മനസ്സിലാകില്ല..

എന്ത് ചെയ്യാം.. ഇതൊക്കെ സഹിച്ചേ പറ്റൂ.. മതത്തെക്കുറിച്ച് , സംസ്കാരത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ നല്ലത് തന്നെ.. പക്ഷെ അവക്കൊക്കെ എന്തെങ്കിലും അടിസ്ഥാനവും മര്യാദയും പ്രസക്തിയും ഉണ്ടാവണം..
അതില്ലാതവ വെറും കാടത്തം മാത്രം.. അത്തരക്കാരെ അവരുടെ പാട്ടിനു വിടുക.. പറഞ്ഞിട്ട് പ്രയോജനവും ഉണ്ടാവില്ല..

സനാതന ഹിന്ദു said...

They just want us to kill all hindus or
you all hindus... be prepared to be the slaves of cast comrades!!!

Bcos, U have no right for self respect..!!

The new NAZIs are in Blogosphere!! Escape or be prepared to die or be ready to convert your religion!!

ഭാരതീയന്‍ said...

കൂതറ അവലോകനത്തിലെ ചര്‍ച്ച കണ്ടിരുന്നു.
പങ്കെടുക്കാതിരുന്നതു മുന്‍പൊരു ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ക്കു “ഞഞ്ഞാപിഞ്ഞാ” പറയുന്ന ആളുകളെ കണ്ടതു കൊണ്ടാണു.
ഇവരോട് ഒന്നേ ചോദിക്കാനുള്ളു.ഒരു മനുഷ്യന്റെ സാമൂഹിക പിന്നോക്കാവസ്തയും സാംബത്തികനിലയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു.സാമൂഹ്യനീതി ഉറപ്പാക്കേണ്ടതു വിഭവങ്ങളുടെയും അവസരങ്ങളുടെയും സമവിതരണം,പ്രാതിനിധ്യത്തില്‍ തുല്യത എന്നിവയിലൂടെയൊക്കെയാണു.ഇപ്പറഞ്ഞതൊക്കെ ഇന്നത്തെ സംവരണരീതിയിലൂടെ നടപ്പാക്കപ്പെടുന്നുണ്ടൊ? ശരാശരി ഇന്ത്യക്കാരന്റെ പ്രതിശീര്‍ഷവരുമാനത്തിന്റെ പലമടങ്ങ് വരുമാനമുള്ളവരെ സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കുന്നതിനെതിരെ ഇത്രയും ഹാലിളകാന്‍ എന്തിരിക്കുന്നു? ആ നീക്കം യതാര്‍ത്തതില്‍ സംവരണം വേണ്ട അവര്‍ണരെയും ഗതികെട്ടു ജീവിക്കുന്ന എല്ലാ മനുഷ്യരേയും സഹായിക്കില്ലെ? ഇതൊക്കെ ചോദിച്ചാല്‍ പണ്ടു നിലവിലിരുന്ന അനാചാരങ്ങള്‍ വിളംബാന്‍ തുടങ്ങും..
ജാതി പോകല്ലെ എന്നു ഓരോ നിമിഷവും പ്രാര്‍ത്തിചു കഴിയുന്നവര്‍..

അസ്തലവിസ്ത said...

പ്രവീണ്‍‌‌‌‌, സത, സനാതനഹിന്ദു,
പ്രതികരണങ്ങ‌‌ള്‍‌‌ക്ക് നന്ദി. സത്യത്തില്‍‌‌ അവരുടെ പ്രതികരണരീതിയും ഭാഷയും ഞാന്‍ പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ജാതി പറഞ്ഞ് തെറിവിളിക്കുന്നതിന്റെ ഉദ്ദേശം ജാതി നിലനിര്ത്തണം എന്നതു തന്നെയാണ്‍‌‌‌‌. ജാതി ഇല്ലാതെയായാല്‍‌‌ അതിന്റെ പേരില്‍‌‌ കിട്ടികൊണ്ടിരിക്കുന്നത് നിന്നു പോകുമോ എന്ന പേടി.

ഒരു സര്‍‌‌ക്കാര്‍‌‌ ഉദ്യോഗസ്ഥനാണ്‍‌‌ മക്ക‌‌ള്‍‌‌ക്ക് വേണ്ടി സംവരണം നേടിയെടുക്കുമെന്ന് പറയുന്നത്, ഇതിനര്‍‌‌ത്ഥം എത്ര കിട്ടിയാലും എത്ര സാമൂഹികമായി പുരോഗമിച്ചാലും വെറുതേ കിട്ടിയാല്‍‌‌ വേണ്ട എന്നു വയ്ക്കുവാന്‍‌‌ അത് കിട്ടി ശീലമായവര്‍‌‌ക്ക് ബുദ്ധിമുട്ടാണെന്നത് തന്നെ. ജാതിത്തെറിവിളി നടത്തിയിട്ട് ജാതിയില്ലാതെയാക്കാനാണ്‍‌‌ തങ്ങളുടെ ശ്രമമെന്ന് അഭിനയിക്കുന്നത് കണ്ടപ്പോ‌‌ള്‍‌‌ അവരുടെ യഥാര്‍‌‌ത്ഥ ഉള്ളിലിരുപ്പ് വെളിയില്‍‌‌ വരുത്താമോ എന്നൊരു ശ്രമം നടത്തി നോക്കിയതാൺ. അതില്‍ വിജയിച്ചു എന്നും തോന്നുന്നു. എന്തായാലും ചര്‍‌‌ച്ച രസകരമായിരുന്നു.

ചാട്ടവാര്‍ said...

കൊള്ളാം അസ്തലവിസ്ത..ഇപ്പോളാണു ഇതു കണ്ടതു.
ഒരു കമന്റ് അവിടെ ഇട്ടിട്ടുണ്ടു.എന്നിരുന്നാലും പോത്തുകളുടെ ചെവിയില്‍ വേദം ഓതിയിട്ടു കാര്യം ഇല്ല എന്നു അറിയാവുന്നതു കൊണ്ടു ഒന്നും പ്രതീക്ഷിക്കുന്നില്ല...