July 8, 2009

ഇടതു പക്ഷ തീവ്രവാദികള്‍‌‌‌‌ ഇക്കൊല്ലം കൊലപ്പെടുത്തിയവരുടെ ലിസ്റ്റ്‌‌‌‌‌‌‌‌‌‌


ആഭ്യന്തര മന്ത്രാലയം‌‌‌‌ പുറത്ത് വിട്ടകണക്കനുസരിച്ച് ഇക്കൊല്ലം ഇടതു പക്ഷതീവ്രവാദികള്‍‌‌‌‌ രാജ്യത്ത്‌ കൊലപ്പെടുത്തിയവരുടെ എണ്ണം‌‌ 455 ഓളംവരും‌‌. അതില്‍‌‌‌‌ 250 പേര്‍‌‌‌‌‌‌‌‌ സാധാരണക്കാരും 200 പേര്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌ പോലീസ്/അര്‍‌‌‌‌ദ്ധസൈനികഉദ്യോഗസ്ഥരുമാണ്. (
വിശദമായ പട്ടിക കാണുക.)

നക്സല്‍‌‌‌‌ ബാധിത സം‌‌സ്ഥാനങ്ങളായ ഛത്തിസ്ഗഡിലും‌‌‌‌ ഝാര്‍‌‌‌ഖണ്ഡിലും‌‌‌‌ വച്ചാണ് ഇതില്‍‌‌‌‌ 60 % പേരേയും തീവ്രവാദികള്‍‌‌‌‌കൊന്നത്. ഛത്തിസ്‌‌‌‌‌‌ഗഡില്‍‌‌‌‌ 148 പേരേയും‌‌
ഝാര്‍‌‌‌ഖണ്ഡില്‍‌‌‌‌ 122 പേരേയും‌‌.

കഴിഞ്ഞ മൂന്നു കൊല്ലമായി ഇടതുപക്ഷതീവ്രവാദികള്‍‌‌‌‌ ഏറ്റവും‌‌ കൂടുതല്‍‌‌ പേരെ കൊന്നത് ഛത്തിസ്‌‌‌‌ഗഡ് സം‌‌സ്ഥാനത്തിലാണ്.
2008 ല്‍
ഇടതുപക്ഷതീവ്രവാദികള്‍‌‌‌‌ രാജ്യത്താകമാനമായി 721 മരണങ്ങള്‍‌‌ക്ക് കാരണമായതില്‍ 242 ഉം‌‌‌‌‌‌‌‌‌‌ ഛത്തിസ്‌‌‌‌‌‌‌‌ഗഡിലായിരുന്നു.
2007 ല്‍‌‌‌‌ ഇടതു പക്ഷ തീവ്രവാദികള്‍ 1565 മരണങ്ങള്‍‌‌‌‌ക്ക് കാരണക്കാരായപ്പോള്‍‌‌‌‌ അതില്‍‌‌‌‌‌‌‌‌ 369 ഉം‌‌‌‌ ഛത്തിസ്‌‌‌‌ഗഡിലായിരുന്നു.


ആധാരം rediff news

2 comments:

അസ്തലവിസ്ത said...

ആഭ്യന്തര മന്ത്രാലയം‌‌‌‌ പുറത്ത് വിട്ടകണക്കനുസരിച്ച് ഇക്കൊല്ലം ഇടതു പക്ഷതീവ്രവാദികള്‍‌‌‌‌ രാജ്യത്ത്‌ കൊലപ്പെടുത്തിയവരുടെ എണ്ണം‌‌ 455 ഓളംവരും‌‌.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചരിത്രത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ അന്നന്നത്തെ തങ്ങളുടെ ലക്‌ഷ്യം സാധിക്കുന്നതിനു വേണ്ടി, സ്വന്തം മാതൃഭൂമിയെ വഞ്ചിക്കുക, വിദേശ രാഷ്ട്രങ്ങളുടെ സഹായിയായി വര്‍ത്തിക്കുക, അവരില്‍ നിന്ന് ധനസഹായം കൈപറ്റുക, ആശയപരമായി എതിര്‍പ്പുള്ളവരെ നിര്‍ദ്ദാക്ഷണ്യം കൊലപ്പെടുത്തുക എന്നിങ്ങനെയുള്ള ഹീനകൃത്യങ്ങളില്‍ ഇടപെട്ടു ശീലിച്ച ഒരു പ്രത്യയ ശാസ്ത്രത്തില്‍ നിന്നും മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നത് മണ്ടത്തരമായിരിക്കും .. ഒരു പറ്റം രാഷ്ട്രീയ കൂട്ടുകൊടുപ്പുകാരുടെ അധികാരമോഹത്തിനും അഴിമതിയുടെ ആദര്‍ശവത്കരണത്തിനും മറയായി നമ്മുടെ കൊച്ചു കേരളത്തിലെ കണ്ണൂരിലും നടന്നു കൊണ്ടിരിക്കുന്ന ഇടതുപക്ഷ ഭീകരതയുടെ അഴിഞ്ഞാട്ടം നമ്മള്‍ക്ക് സുപരിചിതമാണല്ലോ.. വിപ്ലവം ജയിക്കട്ടെ..