November 28, 2009

ചിരിപ്പിച്ചു കൊല്ലാന്‍‌‌ ഓരോരുത്തര്‍‌‌

ചിരിപ്പിച്ചു കൊല്ലാന്‍‌‌ ഓരോരുത്തര്‍‌‌ ഇറങ്ങിക്കോളും‌‌.

വിഷയദാരിദ്ര്യം‌‌ പിടിപെട്ട് അങ്ങനെയിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് പറയുന്നത്. ബ്ലോഗ് എന്നു പറഞ്ഞാല്‍‌‌ അപ്പോള്‍‌‌ തോന്നുന്നത് എഴുതാനാണത്രേ. പോങ്ങുമ്മൂടനെഴുതുന്ന പോലെയോ വെള്ളെഴുത്ത് എഴുതുന്ന പോലെയോ എഴുതാനറിയില്ലെന്ന് വച്ച് ബ്ലോഗാതിരിക്കേണ്ടെന്നാണ് അവനെന്നെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇന്നെനിക്ക് തോന്നിയ, എന്നെ ചിരിപ്പിച്ച കാര്യങ്ങള്‍‌‌ കുറിച്ചിടുന്നു. അവയൊക്കെ തമ്മില്‍‌‌ പരസ്പര ബന്ധമൊന്നുമില്ലെന്നാണ് എന്റെ ധാരണ. നിങ്ങള്‍ക്കങ്ങനെ തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല. ഞാനീ നാട്ടുകാരനേയല്ല. എന്റമ്മച്ചീ, സൈബര്‍‌‌ പോലീസിനെക്കുറിച്ചാലോചിക്കുമ്പോള്‍‌‌ തന്നെ പേടിയാവുന്നു.


1. പണ്ടു ബാം‌‌ഗ്ളൂരില്‍‌‌ അല്ലറ ചില്ലറ പണികളുമായി നടക്കുമ്പോള്‍‌‌ കൂടെ, ചെയ്യുന്ന തൊഴിലില്‍‌‌ പുലിയായിരുന്ന ഒരു ഉത്തരേന്ത്യക്കാരനുണ്ടായിരുന്നു. ഒരിക്കല്‍‌‌ പുതുതായി വന്ന ഒരു മേലുദ്യോഗസ്ഥന്‍‌‌ അവനെ പണി പഠിപ്പിക്കാന്‍‌‌ വന്നു. കുറേ മണ്ടത്തരങ്ങളും‌‌ പറഞ്ഞു കൊടുത്ത് അയാളെ കുറേ നേരം‌‌ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു അവന്‍‌‌. എന്നിട്ട് അയാള്‍‌‌ പോയിക്കഴിഞ്ഞപ്പോള്‍‌‌ അവന്റെ വക ഒരു ഡയലോഗ്, "ചൗധരി ബന്‍‌‌ നേ കേലിയേ ആയാ ഹൈ സാലാ".
ഇന്നസെന്റ് ചോദിച്ച പോലേ, "അല്ല ഞാനിതെന്തിനാ ഇവിടെ പറേണേ?" ആ പോട്ടേ, അങ്ങനെ തോന്നുന്നതെഴുതാനല്ലേ ബ്ലോഗ്, അല്ലാതെ പിന്നേ.

2. വാളെടുത്തവന്‍‌‌ വാളാലെന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ആ വാളെടുത്തവന്റെ മുന്നില്‍‌‌ കൊച്ചു പിച്ചാങ്കത്തിയും‌‌ കൊണ്ട് ചിന്നപ്പിള്ളേരു ചെന്നാലോ? ജാതി പറഞ്ഞ് തെറിവിളിച്ച് നടന്ന ഒരാളുണ്ടായിരുന്നു ബ്ലോഗില്‍‌‌ എന്നു കേട്ടിട്ടുണ്ട്. എന്തു പറഞ്ഞാലും‌‌ പുള്ളി അവസാനം‌‌ സവര്‍‌‌ണ്ണതയുടെ നെഞ്ചത്ത് കൊണ്ടുവന്നു കെട്ടുമത്രേ. എന്നിട്ട് സ്വയം‌‌ ബുദ്ധമതക്കാരനാണെന്ന് പറഞ്ഞുകൊണ്ട് മറ്റേ ജാതിക്കാരു പെണ്ണുങ്ങളൊക്കെ വേശ്യകളാണെന്നും‌‌ പറഞ്ഞു രണ്ട് തെറിയും‌‌ വിളിച്ച് നിര്‍‌‌ത്തും‌‌. ബുദ്ധം‌‌ ശരണം ഗച്ഛാമി. അന്ന് ആ തെറിവിളിച്ചു നടന്ന ആശാന്റെ ബ്ലോഗില്‍‌‌ സപ്പോര്‍‌‌ട്ടുമായി സഖാക്കള്‍‌‌ പാടു കിടക്കുകയായിരുന്നു എന്നാണ് പുരാണം‌‌.

3. ചിന്നപ്പയ്യന്മാരോട്, അവര്‍‌‌ണ്ണക്കാര്‍‌‌ഡുവച്ച് വല്യ വല്യ എഴുത്ത് എഴുതുന്ന പുള്ളികള്‍‌‌ ഈ ബ്ലോഗില്‍‌‌ വന്നു പോയിട്ടുണ്ട്, വന്നു പക്ഷേ പോയിട്ടില്ല, വന്നേക്കാം‌‌ പോവുകയോ പോകാതിരിക്കുകയോ ചെയ്തേക്കാം‌‌. എന്നാലും‌‌ പയ്യാ, മിനിമം‌‌ ഔചിത്യം‌‌ വേണ്ടേ ഈ സം‌‌ഭവം‌‌ കുത്തിക്കേറ്റുമ്പോള്‍‌‌. എവിടെയിട്ടും‌‌ വെട്ടാവുന്ന വായില്ലാത്ത വാക്കത്തിയാക്കിക്കളയല്ലേ ഇഷ്ടാ അവര്‍‌‌ണ്ണക്കാര്‍‌‌ഡ്. നാളെയും‌‌ വേണ്ടതല്ലേ. പറയുന്ന പയ്യനു നാണമില്ലെങ്കിലും‌‌ കേള്‍‌‌ക്കുന്നോര്‍‌‌ക്കില്ലേ പയ്യനേ നാണം‌‌.

4. ഇന്നു ബ്ലോഗില്‍‌‌ വായിച്ചു ചിരിച്ചു വയറുളുക്കിയ ഒരു കമന്റ്. നിങ്ങളും‌‌ ചിരിക്ക്. സൈബര്‍‌‌ പോലീസിനെ പേടിയായതിനാല്‍‌‌ വ്യക്തിയുടെ പേരു ഒഴിവാക്കുന്നു. ക്ഷമിക്കണം‌‌.

Fundamental Rights is a charter of rights contained in the Constitution of India. It guarantees civil liberties such that all Indians can lead their lives in peace and harmony as citizens of India.

ആറ് എന്ന നമ്പരില്‍ ഇങ്ങനെയൊരു അവകാശം കാണാം. The right to constitutional remedies. കോടതിയെ സമീപിക്കാനും പരാതികള്‍ക്ക് നിയമപരമായി തീര്‍പ്പുണ്ടാക്കാനും ഇന്ത്യയിലെ ഏതൊരു പൗരനും അവകാശമുണ്ട്. ആ അവകാശം XXX YYYമുണ്ട്. XXX അത്
ഉപയോഗിക്കുമ്പോള്‍ ZZZZZ വേദനയുണ്ടാകുന്നുവെങ്കില്‍, അതൊരു ഫ്യൂഡല്‍ മനോരോഗമാണ്. XXXX കോരന്‍ എന്ന ചെത്തുകാരന്റെ മകന്‍ നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുത്തപ്പോള്‍ വേദന കൊണ്ടു പുളയുന്ന ZZZZ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു രോഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. തനിക്കു നേരെയുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ ജാതിയില്‍ താഴ്ന്നവന് അവകാശമില്ലാതിരുന്ന ഒരവസ്ഥ നാടിന്റെ ഭൂതകാലത്തിലുണ്ട്. XXXX YYYY പിറന്ന സമുദായത്തിനും സാമൂഹികാധികാരം ആ അവകാശം നിഷേധിച്ചിരുന്നു. അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തപ്പെട്ടവര്‍ പൊതുസ്ഥാപനങ്ങളിലേയ്ക്ക് കടന്നു വന്നപ്പോള്‍ മുഖം ചുളിച്ചും മൂക്കു വിറപ്പിച്ചും പരിഹാസമുതിര്‍ത്തും അനിഷ്ടം പ്രകടിപ്പിച്ചിരുന്നവര്‍ അത്ര പഴയ കാഴ്ചയുമല്ല.

അതുകൊണ്ടു, തന്നെ XXX YYY പരാതിപ്പെട്ടപ്പോള്‍ ZZZZ നു നൊന്തുവെങ്കില്‍, ആ നൊമ്പരം കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ വേദന ശമിക്കാനുളള ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. വേദന മൂത്ത് ദേഹം നീരു വന്ന് വിങ്ങി, വീര്‍ത്ത് പൊട്ടി, പഴുപ്പും ചലവും ചാടി, ആരു കണ്ടാലും അറയ്ക്കുന്നൊരു ദുര്‍ഗന്ധപിണ്ഡമായി നരകിച്ചു തീരുകതന്നെ വേണം, ഇത്തരം ജന്മങ്ങള്‍.
November 27, 2009 1:25 AM

വി.ഡി രാജപ്പന്‍ പറയുന്ന പോലെ, കണ്ട കണ്ട കണ്ടാ പോണ പോക്ക്. കമന്റിന്റെ ഒറിജിനല്‍ ലിങ്കില്‍.

പൊന്നു പയ്യനേ, എന്നെ പ്രാകല്ലേ. പാവം ഞാന്‍, ജീവിച്ചു പൊക്കോട്ടെ.

3 comments:

അസ്തലവിസ്ത said...

എന്നാലും‌‌ പയ്യാ, മിനിമം‌‌ ഔചിത്യം‌‌ വേണ്ടേ ഈ സം‌‌ഭവം‌‌ കുത്തിക്കേറ്റുമ്പോള്‍‌‌. എവിടെയിട്ടും‌‌ വെട്ടാവുന്ന വായില്ലാത്ത വാക്കത്തിയാക്കിക്കളയല്ലേ ഇഷ്ടാ അവര്‍‌‌ണ്ണക്കാര്‍‌‌ഡ്. നാളെയും‌‌ വേണ്ടതല്ലേ.

Anonymous said...

ചിരിപ്പിക്കുന്ന ജോക്കര്മാര്‍... ബുദ്ധം‌‌ ശരണം ഗച്ഛാമി...

ASURAN said...

അവിടേയും ഇവിടേയും ചൊറിയാതെ സ്പഷ്ടമായി കാര്യം അവതരിപ്പിക്കാന്‍ അറിയില്ലെങ്കില്‍ വേറെ പണി നോക്കിക്കൂടെ.