April 9, 2010

ഇഡിയോക്രസി - മൂവി റിവ്യൂ

എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സയന്‍‌‌സ് ഫിക്ഷന്‍‌‌ സിനിമയെക്കുറിച്ച് രണ്ട് വാക്കു പറയാമെന്നു വിചാരിക്കുന്നു. ല്യൂക്ക് വില്‍‌‌സന്‍‌‌‌‌, മായ റുഡോള്‍‌‌‌‌ഫ് എന്നിവര്‍‌‌ പ്രധാന വേഷങ്ങളിലഭിനയിച്ച ഇഡിയോക്രസി എന്ന ഇം‌‌ഗ്ളീഷ് ചിത്രമാണത്. സം‌‌വിധായകന്റെ പേരു മൈക്ക് ജഡ്ജ്, സിനിമ ഇറങ്ങിയത് 2006 ഇല്‍‌‌‌‌‌‌.

ബ്ലോഗില്‍‌‌ യുക്തിവാദികളും‌‌ ഭക്തിവാദികളും‌‌ തമ്മില്‍‌‌‌‌ കട്ടക്ക് കട്ടക്ക് അടി നടക്കുമ്പോള്‍‌‌‌‌ യുക്തിവാദികളാണു ശരിയെന്ന് ബുദ്ധിപറയുമെങ്കിലും‌‌ ഭക്തിവാദികളാണു ശരിയെന്ന് മനസ്സിനെ വിശ്വസിപ്പിക്കാന്‍‌‌‌‌‌ ശ്രമിക്കാറുള്ളത് ഈ ചിത്രം‌‌ കണ്ടതുകൊണ്ട് കൂടിയാണു.

പരിണാമസിദ്ധാന്തത്തിന്റെ പേരിലാണു അടി മിക്കവാറും‌‌ നടക്കാറുള്ളത്, ഡാര്‍‌‌വിനാണു ബ്ലോഗിലെ ഭക്തിവാദികളുടെ നോട്ടപ്പുള്ളിയും‌‌. ദൈവം‌‌ അഞ്ചാറു പകലും‌‌ രാത്രിയും‌‌ കഷ്ടപ്പെട്ടിരുന്ന് ഇന്നു കാണുന്നതിനെയെല്ലാം‌‌ അതേ പടി ആദം‌‌ നബിയുടെ കാലത്ത് തന്നെ സൃഷ്ടിച്ചിട്ടുള്ളതാണു. ആ ദൈവത്തിനവകാശപ്പെട്ട ആ ക്രെഡിറ്റെല്ലാം‌‌ അടിച്ചു മാറ്റി ഡാര്‍‌‌വിന്‍‌‌ പരിണാമത്തിനു കൊടുത്തതാണു അദ്ദേഹം‌‌ ഭക്തിവാദികളുടെ നോട്ടപ്പുള്ളിയാകാന്‍‌‌ കാരണം‌‌.

എനിക്കാണെങ്കിലോ പരിണാമത്തിനെ കണ്ണിനു നേരെ കണ്ടുകൂടായത് 'ഇഡിയോക്രസി' എന്ന ചിത്രം‌‌ കണ്ടതിനു ശേഷവും‌‌. ഫലത്തില്‍‌‌ ഞാന്‍‌‌ ഭക്തിവാദികളോടൊപ്പം‌‌ ചേര്‍‌‌ന്ന് പരിണാമമെന്ന പൊതുശത്രുവിനെതിരേ പൊരുതാമെന്നു തീരുമാനിച്ചു.

പ്രകൃതി നിര്‍‌‌ദ്ധാരണമാണു പരിണാമത്തിന്റെ കാതല്‍‌‌. പ്രകൃതി നിര്‍‌‌ദ്ധാരണം‌‌ പറയുന്നതെന്തെന്നാല്‍‌‌‌‌‌‌ പാരമ്പര്യമായി പകരാന്‍‌‌‌‌‌‌ ജനിതകതകരാറുകളേക്കാള്‍‌‌ കൂടുതല്‍‌‌‌‌ സാധ്യത ജനിതകഗുണങ്ങള്‍‌‌ക്കാണ്. അതായത് കൂടുതല്‍‌‌ വേഗത്തില്‍‌‌ ഓടാന്‍‌‌ കഴിവുള്ള മുയലിന്റെ കുഞ്ഞുങ്ങള്‍‌‌‌‌ക്കും‌‌‌‌ കൂടുതല്‍‌‌ വേഗത്തില്‍‌‌ ഓടാന്‍‌‌ കഴിയും‌‌, അവ കൂടുതല്‍‌‌ കാലം‌‌ ഇരപിടിയന്മാരില്‍‌‌ നിന്നും‌‌ രക്ഷപ്പെട്ടു ജീവിക്കും‌‌ , അവക്ക് കൂടുതല്‍‌‌ കുഞ്ഞുങ്ങളുണ്ടാവും‌‌ അങ്ങനെയങ്ങനെ തലമുറകള്‍‌‌ കഴിയുമ്പോള്‍‌‌ കൂടുതല്‍‌‌ വേഗത്തില്‍‌‌ ഓടാന്‍‌‌ കഴിയുന്ന മുയലുകളുടെ എണ്ണം‌‌ കൂടും‌‌.


ഇഡിയോക്രസി എന്ന ചിത്രത്തില്‍‌‌ പറഞ്ഞിരിക്കുന്ന കഥ ഏതാണ്ടിങ്ങനെയാണ്.

തുടക്കത്തിലെ ഇന്‍‌ട്രൊഡക്ഷന്‍‌‌‌‌,
As the 21st century began, human evolution was at a turning point. Natural selection, the process by which the strongest, the smartest, the fastest, reproduced in greater numbers than the rest, a process which had once favored the noblest traits of man, now began to favor different traits. Most science fiction of the day predicted a future that was more civilized and more intelligent. But as time went on, things seemed to be heading in the opposite direction. A dumbing down. How did this happen? Evolution does not necessarily reward intelligence. With no natural predators to thin the herd, it began to simply reward those who reproduced the most, and left the intelligent to become an endangered species.

അതായത് ഇരുപത്തൊന്നാം‌‌ നൂറ്റാണ്ടുവരെ ഏറ്റവും‌‌ കഴിവുള്ള ജീവികളുടെ ഉരുത്തിരിയലിനു കാരണമായ, മനുഷ്യനു അന്നുവരെയുള്ള ഏറ്റവും‌‌ കഴിവുള്ള ജീവി വര്‍‌‌ഗ്ഗമാകാന്‍‌‌ കാരണമായ, പരിണാമം‌‌ ദിശമാറാന്‍‌‌ തുടങ്ങി. കാരണം‌‌ പ്രകൃത്യാ ഉള്ള ശത്രുക്കളുടെ അഭാവം‌‌ മാത്രമല്ല, മറിച്ച് ബുദ്ധിയേക്കാളുപരി, കൂടുതല്‍‌‌ വേഗത്തില്‍‌‌ പുനരുത്പാദനത്തിനു കഴിവുള്ളവരെ അല്ലെങ്കില്‍ തയ്യാറുള്ളവരെ പരിണാമം‌‌ പിന്തുണക്കാന്‍‌‌ തുടങ്ങിയതാണു കാരണം‌‌.

ഉദാഹരണമായി 140 നടുത്ത് ഐക്യു ഉള്ള ദമ്പതികളായ ട്രെവറിനേക്കായും‌‌ കരോളിനേയും‌‌ 80 നോടടുത്ത് ഐക്യു ഉള്ള ക്ലെവോണുമായി താരതമ്യപ്പെടുത്തുണ്ട്. കുട്ടി ആകാനുള്ള സമയമായിട്ടില്ല, ഞങ്ങള്‍‌‌ ഉചിതമായ സമയത്തിനു വേണ്ടി വെയിറ്റ് ചെയ്യുകയാണു എന്ന് ട്രെവര്‍‌‌ ദമ്പതികള്‍‌‌ പറയുമ്പോള്‍‌‌ ക്ലെവോണിന്റെ ഭാര്യ താന്‍‌‌ വീണ്ടും‌‌ ഗര്‍‌‌ഭിണിയാണെന്നു പറഞ്ഞ് ക്ലെവോണിനോട് തല്ലുകൂടുകയാണു. ഒന്നു രണ്ട് പിള്ളേര്‍‌‌ അതിനിടക്ക് ഓടി നടക്കുന്നുമുണ്ട്.

1. അഞ്ചുകൊല്ലം‌‌ കഴിഞ്ഞ് വീണ്ടും‌‌ രണ്ടു കൂട്ടരേയും‌‌ കാണിക്കുന്നു. ട്രെവര്‍‌‌ ദമ്പതികള്‍‌‌ ഇപ്പോഴും‌‌ തയ്യാറായിട്ടില്ല. ക്ലെവോണാകട്ടെ മൂന്നു ഭാര്യമാരും‌‌ മുറ്റം‌‌ നിറയേ പിള്ളേരുമായി ജീവിക്കുന്നു.
2. അഞ്ചുകൊല്ലം കൂടി കഴിഞ്ഞപ്പോള്‍‌‌ ട്രെവര്‍‌‌ ദമ്പതികള്‍‌‌ കുട്ടികളാകാമെന്ന് തീരുമാനിച്ചിട്ടുണ്ട് പക്ഷേ ഒന്നും‌‌ ശരിയാകുന്നില്ല. ക്ലെവോണിന്റെ മകനാകട്ടെ നാലഞ്ചു പെണ്ണുങ്ങളുടെ തോളില്‍‌‌ കയ്യിട്ട് 'ഐ വാണ്ട് റ്റു ഫക്ക് ഓള്‍‌‌ ഓഫ് യു' എന്നു പറയുകയാണു. അത് കേട്ട്, അതെന്റെ മോനാണെന്ന് അഭിമാനത്തോടെ ക്ലെവോണ്‍‌‌ പറയുന്നു.
3. അഞ്ചുകൊല്ലം‌‌ കൂടി കഴിഞ്ഞ് കാണിക്കുന്നത് ട്രെവറിന്റെ ഭാര്യ ദുഃഖത്തോടെ ട്രെവറിന്റെ മരണവാര്‍‌‌ത്തയെക്കുറിച്ച് പറയുന്നതാണു. ആര്‍‌‌ട്ടിഫിഷ്യല്‍‌‌ ഇന്‍‌‌സെമിനേഷനു സ്പേമിനു വേണ്ടി മാസ്റ്റര്‍‌‌ബേറ്റ് ചെയ്യുമ്പോഴാണു പാവം‌‌ ഹാര്‍‌‌ട്ട് അറ്റാക്ക് വന്ന് മരിച്ചു പോകുന്നത്. മറു വശത്ത് ക്ലെവോണിന്റെ മണ്ടത്തരം‌‌ മൂലം‌‌ പരിക്കുപറ്റിയ 'അവയവം' ആധുനികശാസ്ത്രത്തിന്റെ സം‌‌ഭാവനകളുപയോഗിച്ച് നന്നാക്കിയെടുത്തതായി ഡോക്ടര്‍‌‌ പറയുന്നതായി കാണിക്കുന്നു. വീണ്ടും പിള്ളേര്‍. ഇങ്ങനെ വെറും‌‌ നൂറു കൊല്ലം‌‌ കൊണ്ട് ക്ലെവോണിനെപ്പോലുള്ളവരുടെ തലമുറ മാത്രമായി അവശേഷിക്കുന്നു. ശ്രദ്ധിക്കണം‌‌, അപ്പോഴും‌‌ സ്ഥിതി അത്ര പരിതാപകരമല്ല. ആളുകള്‍‌‌ക്ക് അത്യാവശ്യം‌‌ ബുദ്ധിയൊക്കെ ഉണ്ട്.

ആ സമയത്താണു ഒരു പരീക്ഷണം‌‌ നടത്താന്‍‌‌ സൈന്യം‌‌ തീരുമാനിക്കുന്നത്. ബുദ്ധിയില്‍‌‌‌‌ തീര്‍‌‌ത്തും‌‌ ആവറേജായ രണ്ടു പേരെ അവരെ കണ്ടെത്തുന്നു. അവരുടെ തിരോധാനം‌‌ ആരുടെയും‌‌ ശ്രദ്ധയില്‍‌‌ പെടാതിരിക്കാനാണു സാധാരണക്കാരില്‍‌‌ സാധാരണക്കാരായ ആ രണ്ടു പേരെ തിരഞ്ഞെടുത്തത്. രണ്ടു പേരേയും‌‌ ഒരു കൊല്ലത്തേക്ക് ഉറക്കി സൂക്ഷിക്കാനായിരുന്നു പദ്ധതി. പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളാല്‍‌‌ ഇവര്‍‌‌ 500 കൊല്ലത്തോളം‌‌ ഉറങ്ങിപ്പോകുന്നു. ആ സമയം‌‌ കൊണ്ട് ലോകം‌‌ മുഴുവന്‍‌‌ വളരെ ബുദ്ധികുറഞ്ഞവര്‍‌‌ മാത്രമായി മാറിക്കഴിഞ്ഞു. ആവറേജ് ബുദ്ധിമാത്രമുണ്ടായിരുന്ന ഇവരാകട്ടെ ആ കാലത്തെ ഏറ്റവും‌‌ ബുദ്ധിയുള്ളവരും‌‌. പിന്നീട് നടക്കുന്ന രസകരമായ സം‌‌ഭവ വികാസങ്ങളാണു സിനിമ.

ബുദ്ധിയുള്ളവരുടെ വം‌‌ശം‌‌ നശിക്കാതിരിക്കാനായി മാത്രം‌‌‌‌ പ്രത്യുത്പാദനം‌‌ നടത്തുന്ന ഈ ദമ്പതികള്‍‌‌ക്ക് മൂന്നു കുട്ടികളുണ്ടാവുമ്പോള്‍‌‌ മന്ദബുദ്ധിയായ അസിസ്റ്റന്റിനു 8 ഭാര്യമാരിലായി 30 കുട്ടികളോളമുണ്ടാകുന്നതായി കാണിച്ചാണു സിനിമ അവസാനിക്കുന്നത്. മനോഹരമായ സിനിമ, കാണാതിരിക്കരുത്, കണ്ടു കഴിയുമ്പോള്‍‌‌ 2012 നേക്കാള്‍‌‌ ഇഷ്ടപ്പെടും‌‌.

എന്തായാലും‌‌ സിനിമ കണ്ടതോടെ ഞാന്‍‌‌‌‌ പ്രകൃതി നിര്‍‌‌ദ്ധാരണത്തിനെതിരായി, അതു വഴി പരിണാമത്തിനും‌‌. എല്ലാം‌‌ ദൈവത്തിന്റെ കൈയിലാണെന്ന് അങ്ങ് വിശ്വസിക്കുന്നു. "In times of desperation, people will believe what they want to believe" എന്നല്ലേ സ്കൈനെറ്റ് മാര്‍‌‌കസിനോട് പറഞ്ഞിട്ടുള്ളത്.

ഈ സിനിമ കണ്ടതു കൊണ്ടാണോ എന്നറിയില്ല, കുറച്ചു നാള്‍‌‌ മുമ്പ് കത്തനാര്‍‌‌മാര്‍‌‌ കുഞ്ഞാടുകളോട് ചോദിച്ചിരിന്നു. ഒന്നും‌‌ രണ്ടുമൊക്കെ മതിയോ അഞ്ചെട്ടെണ്ണമൊക്കെ വേണ്ടേ എന്ന്. സിനിമയൊന്നും‌‌ കാണാത്ത കുഞ്ഞാടുകള്‍‌‌ അത് ചോദിച്ചവരെ കുത്താന്‍‌‌ ചെന്നു. പ്രിയ കുഞ്ഞാടുകളേ, മുതിര്‍‌‌ന്നവര്‍‌‌ ചൊല്ലുന്നത് നെല്ലിക്ക പോലെയാണു. ആദ്യം‌‌ കയ്ക്കും‌‌ പിന്നെ മധുരിക്കും‌‌. ഭാര്യയുടെ രണ്ടു ചവിട്ടൊക്കെ കൊണ്ടാലും‌‌ മനുഷ്യരാശിയുടെ ആകെ നിലനില്പിനു വേണ്ടി ഒന്നു പരിശ്രമിച്ചു കൂടേ എന്നേ ഞാന്‍ ചോദിക്കുന്നുള്ളൂ. :Dലിബിയന്‍‌‌ നേതാവായ മുഅമ്മര്‍‌‌ അല്‍‌‌ ഗദ്ദാഫിയുടെ ഒരു വാചകം‌‌ വായിച്ചപ്പോഴാണു പെട്ടെന്നു ഇഡിയോക്രസി എന്ന സിനിമയെക്കുറിച്ച് ഓര്‍‌‌മ്മ വന്നത്.
"We have 50 million Muslims in Europe. There are signs that Allah will grant Islam victory in Europe - without swords, without guns, without conquests. The fifty million Muslims of Europe will turn it into a Muslim continent within a few decades.

തിരയുന്നതിന്റെ കൂട്ടത്തില്‍‌‌ കിട്ടിയ ഒരു വീഡിയോ താഴെ കൊടുക്കുന്നു. കാണുക.

2 comments:

അസ്തലവിസ്ത said...

ഗദ്ദാഫി ഓര്‍‌‌‌‌മ്മിപ്പിച്ച ഇഡിയോക്രസി.

Joker said...
This comment has been removed by the author.