മംഗളം വാര്‍ത്ത
അവരുടെ ഇഷ്ടം നടത്തിക്കൊടുക്കുകയല്ലാതെ നമ്മുടെ രാജ്യത്തിനു വേറെ വഴിയില്ല എന്ന് തോന്നുന്നു. :-)
September 19, 2010
September 16, 2010
അബ്ദുള്ളക്കുട്ടിയുടെ പുസ്തകം - നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി
പുസ്തകം എന്തായാലും വാങ്ങിക്കണം എന്നു വിചാരിക്കുന്നു. പ്രിവ്യൂ ഇവിടെയുണ്ട്.
പ്രിവ്യൂവില്‍ നിന്നും ,
വികസനപരമായ എല്ലാ നല്ല കാര്യങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി എതിരുനില്ക്കുന്നതും അദ്ഭുതത്തോടെയാണ് കണ്ടുനിന്നത്. നെല്ലുകൊയ്ത്ത്-നെല്ലുകുത്ത് യ്്ന്ത്രങ്ങള്‍, ട്രാക്ടര്‍, കംപ്യൂട്ടര്‍ എന്നിവയ്‌ക്കെല്ലാം സഖാക്കള്‍ എതിരുനിന്നു. ഉള്ളില്‍ സന്ദേഹം വെച്ചുകൊണ്ടുതന്നെ ഞാനും എന്തൊക്കെയോ പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗിക്കുമ്പോഴെല്ലാം മനസ്സില്‍ ഞങ്ങളുടെ നാട്ടുകാരനായ എന്‍. രാമന്‍നായരുടെ വാക്കുകള്‍ ഒരു ചിരിയോടെ ഉദിച്ചുയരും.
'നെല്ലുകുത്ത് യന്ത്രം നമ്മക്ക് ഉപേക്ഷിക്കാം. നെല്ല് സഖാക്കന്‍മാരുടെ വീട്ടില് കൊണ്ടുക്കൊടുക്കാം. ഓറത് തൊലി പൊളിച്ച് അരിയാക്കിത്തരട്ടെ.'
അത് കേട്ടിട്ടും ഞാന്‍ ചിരിക്കാറില്ലായിരുന്നു. കാരണം, സഖാവായാല്‍ ചിരിക്കരുത്. ചിരി വിപ്ലവത്തിനെതിരാണ്, ദോഷവുമാണ്.
ഒരിക്കല്‍ പഴയ സഖാവ് എം.വി.ആര്‍ കണ്ടപ്പോള്‍ ചോദിച്ചു: 'ഓ... നീ ഇപ്പോള്‍ വികസനത്തിന്റെ ആളാണല്ലടോ. മുന്‍പ് പരിയാരത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ നീയല്ലടോ എസ്.
എഫ്.ഐ പിള്ളേരേം കൊണ്ടുവന്ന് പരിപാടി കലക്കിയത്.' ആ ചോദ്യത്തിനു മുന്‍പില്‍ തലകുനിച്ചു നില്ക്കുകയായിരുന്നു ഞാന്‍.
ഇങ്ങനെ എത്രയെത്ര പാപങ്ങള്‍ ഈ നാടിനോട് ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തെ പൂനയേക്കാള്‍ വലിയ ഒരു ഇന്റര്‍നാഷണല്‍ ഹബ്ബ് ആവുമായിരുന്നു.
പാര്‍ട്ടി ചെയ്ത കൊലപാതകങ്ങള്‍ക്ക് എല്ലാ പാര്‍ട്ടിപ്രവര്‍ത്തകരും
ആത്മീയമായി പങ്കുകാരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍ക്കും ആ മഹാപാപത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല.
ഇനി, എനിക്കതു വയ്യ. മടുത്തു. സഖാക്കളേ, നിങ്ങളാണ് എന്നെ കോണ്‍ഗ്രസ്സുകാരനാക്കിയത്. നിങ്ങള്‍ മാത്രം.

Subscribe to:
Posts (Atom)