എം.എഫ് ഹുസൈനു ഖത്തര്‍, പൗരത്വം ആവശ്യപ്പെടാതെ തന്നെ അങ്ങോട്ട് വാഗ്ദാനം ചെയ്യുകയും അദ്ദേഹം അത് സ്വീകരിച്ച് ഇന്‍ഡ്യയിലെ കോടതികളില്‍ തന്റെ പേരിലുള്ള കേസുകളില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു. ഇനി ഈ കേസുകളില്‍ കോടതി ഹുസൈനെ കുറ്റക്കാരനാണെന്ന് വിധിച്ചാലും അദ്ദേഹത്തിനു ശിക്ഷ കിട്ടില്ല.
ഇത്തരമൊരു നീക്കം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് തന്നെയായിരുന്നു. പക്ഷേ ഖത്തറല്ല ഇറാനായിരുന്നൂ ഇത് ചെയ്യാന്‍ കൂടുതല്‍ സാധ്യത. ഇതിനു മുമ്പ് സല്മാന് റഷ്ദിയെ ലണ്ടനില്‍ വച്ച് കൊല്ലാന്‍ നോക്കിയ ലെബനീസ് തീവ്രവാദിയുടെ വീട്ടുകാര്‍ക്ക് ഇറാനിയന്‍ പൗരത്വം ആവശ്യപ്പെടാതെ തന്നെ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഇറാനിലെ ബെഹസ്റ്റ് സഹ്റാ ശ്മശാനത്തില്‍ ഇയാളുടെ ശവകുടീരം വിദേശത്ത് തീവ്രവാദം നടത്തുന്നവര്‍ക്ക് വേണ്ടി തിരിച്ചിട്ട ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ കൊന്നവര്‍ക്ക് വേണ്ടിയുള്ള സ്മാരകത്തിനു തൊട്ടടുത്ത്. അതിനടുത്ത് തന്നെ ലെബനനില്‍(ബെയ്റൂട്ട് ആത്മഹത്യാ ബോംബാക്രമണം) സൂയിസൈഡ് ബോംബിങ്ങ് നടത്തി 300 അമേരിക്കന്‍,ഫ്രഞ്ചുകാരെ കൊന്ന തിരിച്ചറിയപ്പെടാത്തവര്ക്കുള്ള ശവകുടീരവുമുണ്ട്.
ബെയ്റൂട്ട് ആത്മഹത്യാ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ജിഹാദ് എന്ന സംഘടന ഏറ്റെടുത്തതായി വായിച്ചപ്പോള്‍ വീണ്ടും ഒരു സംശയം. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. ജിഹാദ് മനസ്സിലാണു നടക്കേണ്ടത് എന്നൊക്കെ ഏതൊക്കെയോ കേരളീയ പണ്ഡിതന്മാര് അഭിപ്രായപ്പെട്ടതായി വായിച്ചിരുന്നു. ഈ വിദേശതീവ്രവാദികള്‍ക്ക് ഇതൊന്നും അറിയില്ലെന്നും ജിഹാദ് എന്ന പദത്തെ വ്യഭിചരിക്കുകയാണു ഈ വിദേശ തീവ്രവാദികള്‍ എന്നും മനസ്സിലായി. പരിശുദ്ധമായ ജിഹാദ് എന്ന പദത്തെ പിഴപ്പിച്ച് കളഞ്ഞ ആത്മഹത്യാ ബോംബര്‍മാരെ ഒരുത്തന് മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ചു എന്നും പറഞ്ഞ് അവനെതിരേ ഫത്വ പുറപ്പെടുവിക്കുന്ന താടിക്കാരന്മാര് ഭരിക്കുന്ന ഇറാന് എന്തിനു ആദരിക്കുന്നു എന്നത് മനസ്സിലാവാതെ അവശേഷിക്കുന്നു. ഇനി കേരളത്തിലെ പണ്ഡിതന്മാര് നമ്മളെ പറ്റിക്കാന്‍ പറയുന്നതാണോ എന്തോ?
ഇന്‍ഡ്യയിലെ കേസുകളില്‍ നിന്നും രക്ഷിക്കാന്‍ ഒരു മുസ്ലീം രാഷ്ട്രം ദത്തെടുത്ത് സംരക്ഷിക്കുന്ന രണ്ടാമത്തെ വ്യക്തി മാത്രമാണു ഹുസൈന്. 1993 ഇല് മുംബൈയില്‍ 250 പേരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ ദാവൂദ് ഇബ്രാഹിമാണു ഇതു പോലെ മറ്റൊരു വിദേശരാജ്യം ഇന്‍ഡ്യയിലെ കേസുകളില്‍ നിന്നും രക്ഷിച്ച ആദ്യത്തെ പുള്ളി. പക്ഷേ പാക്കിസ്ഥാനിലാണു താമസമെങ്കിലും ആവശ്യത്തിനനുസരിച്ച് സ്വയം പാസ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിവുള്ള വ്യക്തിയായതിനാലാകാം പാക്കിസ്ഥാന് അദ്ദേഹത്തിനു പൗരത്വം വാഗ്ദാനം ചെയ്തതായോ ദാവൂദ് അത് സ്വീകരിച്ചതായോ പത്രക്കാര് പറഞ്ഞു കേട്ടിട്ടില്ല.
ഹുസൈനെക്കുറിച്ച് കൂടുതല്‍ ഇവിടെ.